Quantcast

തുർക്കിയിലെ റഷ്യൻ അംബാസഡറെ വെടിവെച്ചു കൊന്നു

MediaOne Logo

Trainee

  • Published:

    10 March 2018 11:12 AM IST

തുർക്കിയിലെ റഷ്യൻ അംബാസഡറെ വെടിവെച്ചു കൊന്നു
X

തുർക്കിയിലെ റഷ്യൻ അംബാസഡറെ വെടിവെച്ചു കൊന്നു

അങ്കാറയില്‍ സംഘടിപ്പിച്ച ഫോട്ടോ എക്സിബിഷനില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് ആന്ദ്രെ കാര്‍ലോവിന് വെടിയേറ്റത്.

തുർക്കിയിലെ റഷ്യൻ അംബാസഡർ ആന്ദ്രെ കാര്‍ലോവിനെ വെടിവെച്ചു കൊന്നു. സ്ഥാനപതിയെ വെടിവെച്ച അക്രമിയെ തുര്‍ക്കി പൊലീസ് വധിച്ചു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് തുര്‍ക്കി റഷ്യക്ക് ഉറപ്പുനല്‍കി. അങ്കാറയില്‍ സംഘടിപ്പിച്ച ഫോട്ടോ എക്സിബിഷനില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് ആന്ദ്രെ കാര്‍ലോവിന് വെടിയേറ്റത്. ഉടനെ ആശുപത്രിയെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ആക്രമണത്തിന്‍റെ കാരണം വ്യക്‌തമല്ല. സിറിയയിലെ റഷ്യൻ ഇടപെടലിൽ, കഴിഞ്ഞദിവസം നടന്ന പ്രതിഷേധങ്ങളുടെ തുടർച്ചയായാണ് ആക്രമണമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മാന്യമായി വസ്ത്രം ധരിച്ച അക്രമിയാണ് വെടിയുതിർത്തതെന്നും അള്ളാഹു അക്ബർ, അലപ്പോയെ മറക്കരുത് തുടങ്ങിയ വാക്കുകൾ അക്രമി ഉച്ചത്തിൽ വിളിച്ചുപറയുകയും ചെയ്തു.

വെടിവയ്പിൽ മറ്റ് ചിലർക്കും പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. റഷ്യയുടെ നയതന്ത്ര ചരിത്രത്തിലെ ദുരന്തദിനമെന്നാണ് റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രതികരണം. തുര്‍ക്കി ആഭ്യന്തര മന്ത്രി സുലൈമാന്‍ സൊയ് ലു സംഭവ സ്ഥലത്തെത്തിയിരുന്നു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് തുര്‍ക്കി റഷ്യക്ക് ഉറപ്പുനല്‍കി.

Next Story