Quantcast

സെക്രട്ടറി തലചര്‍ച്ചക്ക് പാകിസ്ഥാന് ഇന്ത്യയുടെ ക്ഷണം

MediaOne Logo

Subin

  • Published:

    15 March 2018 10:29 PM IST

സെക്രട്ടറി തലചര്‍ച്ചക്ക് പാകിസ്ഥാന് ഇന്ത്യയുടെ ക്ഷണം
X

സെക്രട്ടറി തലചര്‍ച്ചക്ക് പാകിസ്ഥാന് ഇന്ത്യയുടെ ക്ഷണം

അയല്‍പക്ക നയതന്ത്രത്തിന്റെ ഭാഗമായാണ് പാക്കിസ്ഥാന് വീണ്ടും കത്തയച്ചത് എന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

പാക്ക് അധീന കശ്മീര്‍ വിഷയവും അതിര്‍ത്തി കടന്നുള്ള ഭീകരതയും ചര്‍ച്ച ചെയ്യാന്‍ പാകിസ്ഥാനെ ക്ഷണിച്ച് ഇന്ത്യ. സെക്രട്ടറി തല ചര്‍ച്ചക്കാണ് ക്ഷണം. ഇതു സംബന്ധിച്ച കത്ത് പാക്ക് വിദേശകാര്യ സെക്രട്ടറിക്ക് കൈമാറി. അയല്‍പക്ക നയതന്ത്രത്തിന്റെ ഭാഗമായാണ് പാക്കിസ്ഥാന് വീണ്ടും കത്തയച്ചത് എന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ പാകിസ്ഥാന്‍ ചര്‍ച്ചക്ക് ക്ഷണിച്ചത് പിന്നാലെയാണ് പാക്ക് അധീന കശ്മീര്‍ വിഷയം ചര്‍ച്ചക്കെടുക്കണമെന്ന് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതിര്‍ത്തി മേഖലയുടെ സുരക്ഷക്ക് വെല്ലുവിളിയായി തുടരുന്ന ഭീകര നീക്കങ്ങളില്‍ ചര്‍ച്ചയാകാമെന്ന നിലപാടും കത്തില്‍ ആവര്‍ത്തിച്ചിട്ടുണ്ട്. ഇന്നലെ രാത്രി വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ പാക്ക് വിദേശകാര്യ സെക്രട്ടറി അസീസ് അഹമ്മദ് ചൗധരിക്ക് കത്തയക്കുകയായിരുന്നു.

ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് കുമാര്‍ ദേവല്‍ ഇന്റലിജന്‍സ് മേധാവിയുമായും ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയ ശേഷമാണ് കത്തിന് അംഗീകാരം നല്‍കിയത്. കശ്മീരില്‍ സംഘര്‍ശം ശക്തമായ ശേഷം ഈ മാസം 15നാണ് വിദേശകാര്യ സെക്രട്ടറിമാരുടെ ചര്‍ച്ചക്ക് പാക്കിസ്ഥാന്‍ ഇന്ത്യയെ ക്ഷണിച്ചത്. കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഭീകരത സംബന്ധിച്ചേ ചര്‍ച്ചക്കുള്ളൂ എന്ന് 19 ന് അയച്ച മറുപടിയില്‍ വ്യക്തിമാക്കി. ഈ മറുപടി പാകിസ്ഥാന്‍ തള്ളിയ സാഹചര്യത്തിലാണ് നിലപാട് ആവര്‍ത്തിച്ച് ഇന്ത്യ വീണ്ടും കത്തയച്ചിരിക്കുന്നത്.

TAGS :

Next Story