Quantcast

വടക്കന്‍ കൊറിയയുടെ മിസൈല്‍ പരീക്ഷണം: അമേരിക്ക അപലപിച്ചു

MediaOne Logo

admin

  • Published:

    16 March 2018 6:54 PM IST

വടക്കന്‍ കൊറിയയുടെ മിസൈല്‍ പരീക്ഷണം: അമേരിക്ക അപലപിച്ചു
X

വടക്കന്‍ കൊറിയയുടെ മിസൈല്‍ പരീക്ഷണം: അമേരിക്ക അപലപിച്ചു

മേഖലയില്‍ സംഘര്‍ഷമുണ്ടാക്കാനിടയുള്ള ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കണമെന്നും അമേരിക്ക ആവശ്യപ്പട്ടു.

വടക്കന്‍ കൊറിയയുടെ മിസൈല്‍ പരീക്ഷണത്തെ അമേരിക്ക ശക്തമായി അപലപിച്ചു. മേഖലയില്‍ സംഘര്‍ഷമുണ്ടാക്കാനിടയുള്ള ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കണമെന്നും അമേരിക്ക ആവശ്യപ്പട്ടു.

കഴിഞ്ഞ ദിവസമാണ് വടക്കന്‍ കൊറിയ മിസൈല്‍ പരീക്ഷണം നടത്തിയത്. വിക്ഷേപണ ശ്രമങ്ങള്‍ക്കിടെ ലോഞ്ചിങ് പാഡില്‍ വെച്ച് തന്നെ മിസൈല്‍ പൊട്ടിത്തെറിച്ചു. മിസൈല്‍ പരീക്ഷണത്തെ ശക്തമായ ഭാഷയിലാണ് അമേരിക്ക അപലപിച്ചത്. വടക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ സംഘര്‍ഷമുണ്ടാക്കാനേ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയൂ. ഭാവിയില്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് വടക്കന്‍ കൊറിയ പിന്മാറണമെന്നും അമേരിക്ക ആവശ്യപ്പെട്ടു.

കഴിഞ്ഞയാഴ്ച വടക്കന്‍ കൊറിയ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവും പരാജയപ്പെട്ടതായി അമേരിക്ക വ്യക്തമാക്കി.

TAGS :

Next Story