Quantcast

ഒരു കരണത്തടിച്ചാല്‍ മറുകരണമല്ല, യജമാനന് നേര്‍ക്ക് തല്ലോട് തല്ലുമായി ഒരു കുരങ്ങന്‍

MediaOne Logo

admin

  • Published:

    25 March 2018 1:12 PM GMT

ഒരു കരണത്തടിച്ചാല്‍ മറുകരണമല്ല, യജമാനന് നേര്‍ക്ക് തല്ലോട് തല്ലുമായി ഒരു കുരങ്ങന്‍
X

ഒരു കരണത്തടിച്ചാല്‍ മറുകരണമല്ല, യജമാനന് നേര്‍ക്ക് തല്ലോട് തല്ലുമായി ഒരു കുരങ്ങന്‍

സോഷ്യല്‍ മീഡിയയില്‍ വീഡിയോ ഹിറ്റായിരിക്കുകയാണ്


അള മുട്ടിയാല്‍ ചേരയും കടിക്കും എന്നു കേട്ടിട്ടില്ലേ..എന്നാല്‍ ചേര മാത്രമല്ല, ദേഹം വേദനിച്ചാല്‍ ചില മൃഗങ്ങളും നന്നായി പ്രതികരിക്കുമെന്ന് തെളിയിക്കുകയാണ് ഈ വീഡിയോ. സാധാരണയായി മനുഷ്യരോട് വലിയ പിണക്കമൊന്നുമില്ലാതെ ഇണങ്ങിക്കഴിയുന്ന മൃഗമാണ് കുരങ്ങന്‍. മനുഷ്യര്‍ ചെയ്യുന്നത് അതുപോലെ തന്നെ അനുകരിക്കാനും അവയ്ക്ക് സാധിക്കും. തന്നെ തല്ലിയ യജമാനനെ ഒട്ടും മടിക്കാതെ തിരിച്ചു തല്ലിയ ഈ കുരങ്ങന്റെ പ്രവൃത്തി കണ്ട് അന്തം വിട്ടിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

സംഭവം നമ്മുടെ നാട്ടിലൊന്നുമല്ല, അയല്‍രാജ്യമായ ചൈനയിലാണ്. കൃത്യമായി പറഞ്ഞാല്‍ ഹെനന്‍ പ്രവിശ്യയിലെ അന്യാംഗ് എന്ന തെരുവില്‍ . ഒരു തെരുവ് സര്‍ക്കസുകാരനും അയാളുടെ കുരങ്ങനുമാണ് കഥാപാത്രങ്ങള്‍. നാലാള് കൂടിയപ്പോള്‍ ചാടിക്കളിക്കടാ കുഞ്ചിരാമാ എന്നു പറഞ്ഞപ്പോള്‍ കുരങ്ങന്‍ തുള്ളാനൊന്നും പോയില്ല. ദേഷ്യം വന്ന സര്‍ക്കസുകാരന്‍ കുരങ്ങനെ തല്ലി. തല്ല് കിട്ടിയ കുരങ്ങനും ദേഷ്യം, അവനും കൊടുത്തു...ഒന്നും രണ്ടുമല്ല, പടാ പടാന്ന് അഞ്ചാറെണ്ണം. കത്തി ഉപയോഗിച്ച് കുരങ്ങനെ കുത്താന്‍ നോക്കിയപ്പോള്‍ മറ്റൊരു കുരങ്ങന്‍ വേറൊരു കത്തി എടുത്ത് സര്‍ക്കസുകാരനെ ഭീഷണിപ്പെടുത്തി. പിന്നെ കൂട്ടത്തോടെയായി കുരങ്ങന്‍മാരുടെ ആക്രമണം. സ്വതേവേ മൃഗങ്ങളോട് ക്രൂരമായി പെരുമാറുന്ന ഇയാള്‍ക്ക് തല്ല് കിട്ടുമ്പോള്‍ കണ്ടു ചിരിക്കുകയായിരുന്നു കാണികളും. കത്തി ഉപയോഗിച്ച് ഇയാള്‍ കുരങ്ങന്‍മാരുടെ ദേഹത്ത് മുറിവേല്‍പ്പിക്കാറുണ്ടെന്നാണ് കാഴ്ചക്കാര്‍ പറയുന്നത്.

ചൈനയില്‍ കുരങ്ങന്‍മാരെ പരീശിലിപ്പിച്ച് തെരുവില്‍ ഉപജീവനം നടത്തുന്നവര്‍ നിരവധിയാണ്. പലരും ലൈസന്‍സ് ഇല്ലാതെയാണ് പ്രകടനം നടത്തുന്നത്.

TAGS :

Next Story