Quantcast

ലോകത്തിലെ ഏറ്റവും നീളംകൂടിയ പെരുമ്പാമ്പ് ചത്തു

MediaOne Logo

admin

  • Published:

    28 March 2018 8:15 PM GMT

ലോകത്തിലെ ഏറ്റവും നീളംകൂടിയ പെരുമ്പാമ്പ് ചത്തു
X

ലോകത്തിലെ ഏറ്റവും നീളംകൂടിയ പെരുമ്പാമ്പ് ചത്തു

എട്ടുമീറ്റര്‍ നീളവും ഏകദേശം 250 കിലോഗ്രാം ഭാരവുമുള്ള പാമ്പിനെ മലേഷ്യയില്‍ വെച്ചാണ് പിടികൂടിയത്.

ലോകത്തില്‍വെച്ച് ഏറ്റവും നീളംകൂടിയതെന്നു കരുതുന്ന പെരുമ്പാമ്പ് ചത്തു. എട്ടുമീറ്റര്‍ നീളവും ഏകദേശം 250 കിലോഗ്രാം ഭാരവുമുള്ള പാമ്പിനെ മലേഷ്യയില്‍ വെച്ചാണ് പിടികൂടിയത്.

മലേഷ്യയിലെ പെനാങ് ദ്വീപിലെ പായ ടെറുബോങ്ങില്‍ ഫൈ്ളഓവര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. നിര്‍മാണ തൊഴിലാളികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് സേന പെരുമ്പാമ്പിനെ വലയിലാക്കി. വൈല്‍ഡ് ലൈഫ് ഡിപ്പാര്‍ട്ട്‌മെന്റിന് കൈമാറാനിരിക്കെയാണ് പെരുമ്പാമ്പ് ചത്തത്. മുട്ടയിട്ട് മൂന്ന് ദിവസം കഴിഞ്ഞാണിത്. അമേരിക്കയിലുള്ള മെഡൂസ എന്നു പേരിട്ട പെരുമ്പാമ്പായിരുന്നു നീളക്കൂടുതലിന് ഗിന്നസ് റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്. 2011ല്‍ ഗിന്നസ്ബുക്കില്‍ ഇടംപിടിച്ച മെഡൂസക്ക് 7.67 മീറ്റര്‍ നീളവും 158.8 കിലോഗ്രാമുമാണ് തൂക്കം. മലേഷ്യയില്‍നിന്ന് പിടികൂടിയതിനെക്കാള്‍ 90 കിലോഗ്രാം കുറവ്. അധികസമയവും വെള്ളത്തില്‍ ജീവിക്കുന്ന ഇത്തരം പെരുമ്പാമ്പുകള്‍ സാധാരണയായി കണ്ടുവരുന്നത് തെക്കുകിഴക്കന്‍ ഏഷ്യയിലാണ്.

TAGS :

Next Story