Quantcast

തായ്‍വാനിലുണ്ടായ ഭൂകമ്പത്തില്‍‍ രണ്ട് പേര്‍ മരിച്ചു

MediaOne Logo

Jaisy

  • Published:

    8 April 2018 11:22 AM GMT

തായ്‍വാനിലുണ്ടായ ഭൂകമ്പത്തില്‍‍ രണ്ട് പേര്‍ മരിച്ചു
X

തായ്‍വാനിലുണ്ടായ ഭൂകമ്പത്തില്‍‍ രണ്ട് പേര്‍ മരിച്ചു

ഇരുനൂറോളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍

തായ്‍വാനിലുണ്ടായ ഭൂകമ്പത്തില്‍‍ രണ്ട് പേര്‍ മരിച്ചു. ഇരുനൂറോളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ഒരു ഹോട്ടലും മറ്റ് മൂന്ന് കെട്ടിടങ്ങളും പൂര്‍ണ്ണമായും തകര്‍ന്നതായി തായ്‍വാന്റെ ഔദ്യോഗിക ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തായിവാനിന്‍റെ കിഴക്കന്‍ ഭാഗത്തുള്ള സുദ്രത്തിന്റെ പത്ത് കിലോമീറ്റര്‍ ആഴത്തിലായി 6.4 തീവ്രതയുള്ള ഭൂകമ്പമാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് അമേരിക്കന്‍ ജിയോളിജിക്കല്‍ സര്‍വ്വേ അറിയിച്ചു. രണ്ട് വര്‍ഷം മുന്പ് ഇതേ തീവ്രതിയിലുള്ള ഭൂകമ്പത്തില്‍‍ തായ്‍വാനിന്റെ ദക്ഷിണ ഭാഗമായ ടൈനാനില്‍ 117 പേര്‍ കൊല്ലപ്പെട്ടിരുന്നു.

TAGS :

Next Story