Quantcast

ഫലസ്​തീൻ വിഷയം: ലോക പിന്തുണ ഉറപ്പാക്കാൻ കഴിഞ്ഞതിന്‍റെ സംതൃപ്​തിയിൽ അറബ്​, മുസ്​ലിം രാജ്യങ്ങൾ

MediaOne Logo

Muhsina

  • Published:

    30 April 2018 12:08 PM IST

ഫലസ്​തീൻ വിഷയം: ലോക പിന്തുണ ഉറപ്പാക്കാൻ കഴിഞ്ഞതിന്‍റെ സംതൃപ്​തിയിൽ അറബ്​, മുസ്​ലിം രാജ്യങ്ങൾ
X

ഫലസ്​തീൻ വിഷയം: ലോക പിന്തുണ ഉറപ്പാക്കാൻ കഴിഞ്ഞതിന്‍റെ സംതൃപ്​തിയിൽ അറബ്​, മുസ്​ലിം രാജ്യങ്ങൾ

ഫലസ്​തീൻ ഐക്യദാര്‍ഢ്യ വിഷയത്തില്‍ ലോകത്തിന്‍റെ പിന്തുണ ഉറപ്പാക്കാൻ കഴിഞ്ഞതിന്‍റെ സംതൃപ്​തിയിൽ അറബ്​, മുസ്​ലിം രാജ്യങ്ങൾ. യു.എന്നിൽ 128 രാജ്യങ്ങൾക്ക്​ ഒരുമിച്ചു നിൽക്കാൻ കഴിഞ്ഞത്​ ഭാവി ഫലസ്​തീൻ..

ഫലസ്​തീൻ ഐക്യദാര്‍ഢ്യ വിഷയത്തില്‍ ലോകത്തിന്‍റെ പിന്തുണ ഉറപ്പാക്കാൻ കഴിഞ്ഞതിന്‍റെ സംതൃപ്​തിയിൽ അറബ്​, മുസ്​ലിം രാജ്യങ്ങൾ. യു.എന്നിൽ 128 രാജ്യങ്ങൾക്ക്​ ഒരുമിച്ചു നിൽക്കാൻ കഴിഞ്ഞത്​ ഭാവി ഫലസ്​തീൻ രാഷ്​ട്ര നീക്കത്തിന്​ കൂടുതൽ കരുത്താവുമെന്നും അറബ്​, മുസ്​ലിം കൂട്ടായ്മകൾ പ്രതീക്ഷിക്കുന്നു.

അന്താരാഷ്​ട്ര മര്യാദകളും ചട്ടങ്ങളും ലംഘിച്ച്​ തികച്ചും ഏകപക്ഷീയമായി യു.എസ്​ പ്രസിഡൻറ്​ ട്രംപ്​ നടത്തിയ ജറൂസലം പ്രഖ്യാപനം അറബ്​, മുസ്​ലിം രാജ്യങ്ങളിൽ സൃഷ്​ടിച്ച നടുക്കം ചെറുതായിരുന്നില്ല. കൈ​റോയിൽ ചേർന്ന അറബ്​ ലീഗ്​ നേതൃയോഗവും ഇസ്​തംബുളിൽ ഒത്തുചേർന്ന ഒ.ഐ.സി ഉച്ചകോടിയും ട്രംപിന്റെ പ്രസ്​താവനക്കെതിരെ ഉറച്ച നിലപാട്​ സ്വീകരിച്ചു. അതാണ്​​ യു.എന്നിൽ നിർണായകമായതും​. ജറൂസലം പ്രസ്​താവനക്കെതിരെ ഒ.ഐ.സി പ്രമേയം കൊണ്ടു വരിക മാത്രമല്ല, പിന്തുണ ഉറപ്പാക്കാൻ ചെറുതും വലുതുമായ എല്ലാ രാജ്യങ്ങളുമായും ഫലപ്രദമായ നയതന്ത്രനീക്കവും നടത്തി. ഒ.ഐ.സി നേതൃപദവിയിലുള്ള തുർക്കി പ്രസിഡൻറ്​ ഉർദുഗാനാണ്​ തന്ത്രങ്ങൾ മെനഞ്ഞത്​.

ഇന്ത്യ ഉൾപ്പെടെ മിക്ക രാജ്യങ്ങളും ഫലസ്​തീൻ പിന്തുണയിലേക്ക്​ വന്നതും നയതന്ത്ര വിജയം തന്നെ. അമേരിക്കൻ ഫണ്ട്​ ലഭിക്കുന്ന ഇൗജിപ്​ത്​, ജോർദാൻ, അഫ്​ഗാനിസ്​ഥാൻ എന്നിവക്കു മേൽ ട്രംപ്​ ഭരണകൂടം നടത്തിയ സമ്മർദ തന്ത്രം വലുതായിരുന്നു. അതും പക്ഷെ വിജയിച്ചില്ല. അറബ്​, മുസ്​ലിം രാജ്യങ്ങൾ ഒറ്റക്കെട്ടായി ഒരു വിഷയത്തിൽ വോട്ട്​ രേഖപ്പെടുത്തുന്നത്​ സമീപകാല ചരിത്രത്തിൽ ഇതാദ്യമാണ്​. ഗ്വാട്ടിമല, ഹോണ്ടുറാസ്​ ഉൾപ്പെടെ ചെറുരാജ്യങ്ങൾ മാത്രമാണ്​ അമേരി​ക്കക്കൊപ്പം നിന്നത്​.

TAGS :

Next Story