Quantcast

ഇന്റര്‍നെറ്റ് വിപിഎന്നുകള്‍ ബ്ലോക്ക് ചെയ്യാനൊരുങ്ങി ചൈന

MediaOne Logo

Jaisy

  • Published:

    8 May 2018 3:05 AM GMT

ഇന്റര്‍നെറ്റ് വിപിഎന്നുകള്‍ ബ്ലോക്ക് ചെയ്യാനൊരുങ്ങി ചൈന
X

ഇന്റര്‍നെറ്റ് വിപിഎന്നുകള്‍ ബ്ലോക്ക് ചെയ്യാനൊരുങ്ങി ചൈന

ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന തീരുമാനം 2018 മുതലായിരിക്കും ചൈന നടപ്പാക്കുക

രാജ്യത്തെ ഇന്റര്‍നെറ്റ് വിപിഎന്നുകള്‍ ബ്ലോക്ക് ചെയ്യാനൊരുങ്ങി ചൈന. ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന തീരുമാനം 2018 മുതലായിരിക്കും ചൈന നടപ്പാക്കുക.

ആഗോള ഇന്റര്‍നെറ്റ് സൌകര്യം പൂര്‍ണമായും ബ്ലോക്ക് ചെയ്യാനാണ് ചൈനയുടെ നീക്കം. ഇതിന്‍റെ ഭാഗമായി വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്കുകള്‍ ബ്ലോക്ക് ചെയ്യണമെന്നാവശ്യപ്പെട്ട് മൂന്ന് ടെലികമ്മ്യൂണിക്കേഷന്‍ കമ്പനികള്‍ക്ക് ചൈനീസ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചൈന മൊബൈല്‍, ചൈന യൂണികോം, ചൈന ടെലികോം തുടങ്ങി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കമ്പനികള്‍ക്ക് തന്നെയാണ് ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പ് സംവിധാനം പ്രവര്‍ത്തിക്കുന്നത് ചൈനയിലാണ്. ഗൂഗിള്‍, ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങി ആയിരക്കണക്കിന് വെബ്സൈറ്റുകളാണ് ഇവിടെ ബ്ലോക്ക് ചെയ്തിരിക്കുന്നത്. ഭരണപക്ഷമായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വിമര്‍ശിക്കുന്നതും, 1989ലെ ടിയാന്‍മാന്‍ സ്ക്വര്‍ കൂട്ടക്കൊല സംബന്ധിച്ച വാര്‍ത്തകളും നിരോധിക്കപ്പെട്ടവയില്‍ ഉള്ളതാണ്. വിപിഎന്നുകള്‍ നിരോധിക്കാനുള്ള തീരുമാനം വിദ്യാഭ്യാസരംഗത്തെയും സോഫ്റ്റ്‌വെയര്‍ നിര്‍മാതാക്കളെയും വിദേശികളായ ബിസിനസുകാരെയും ദോഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ബിസിനസുകാരെ സംബന്ധിച്ചിടത്തോളം വിപിഎന്നുകള്‍ വഴി നിഷ്പ്രയാസം കമ്പനി ആസ്ഥാനവുമായി ആശയവിനിമയം നടത്താന്‍ ഏറെ സഹായിക്കുന്നതാണ്. കൂടാതെ കന്പനികളുടെ ഔദ്യോഗിക വിവരങ്ങള്‍ വളരെ സുരക്ഷിതമായി സൂക്ഷിക്കാനും സാധിക്കും. എന്നാല്‍ ഈ തീരുമാനം പരിഹാസ്യമാണെന്നാണ് ഇന്റര്‍നാഷണല്‍ കമ്യൂണിക്കേഷന്റെ മുന്‍ മേധാവി പറയുന്നത്. റഗുലേറ്ററി വകുപ്പിന്റെ നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് പ്രമുഖമായ ചൈനീസ് വിപിഎന്‍ പ്രവര്‍ത്തനരഹിതമാക്കേണ്ടി വന്നിരുന്നു.

TAGS :

Next Story