Quantcast

ഗ്രീസില്‍ ഭൂകമ്പം, ഒരു മരണം

MediaOne Logo

Jaisy

  • Published:

    10 May 2018 11:03 PM GMT

ഗ്രീസില്‍ ഭൂകമ്പം, ഒരു മരണം
X

ഗ്രീസില്‍ ഭൂകമ്പം, ഒരു മരണം

ഭൂകമ്പത്തില്‍ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്

ഗ്രീസിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ ഒരു സ്ത്രീ മരിച്ചു. റിക്ടര്‍സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ലെബ്സോസിലെ തെക്കന്‍ തീരപ്രദേശമാണെന്നാണ് വിലയിരുത്തല്‍. ഭൂകമ്പത്തില്‍ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്.

ഗ്രീസിലെ ലെസ്ബോസ് ദ്വീപിലും പടിഞ്ഞാറന്‍ തുര്‍ക്കിയിലെ തീരപ്രദേശങ്ങളിലുമാണ് ശക്തമായ ഭൂകമ്പം ഉണ്ടായിരിക്കുന്നത്. റിക്ടര്‍സ്കെയിലില്‍ 6.3 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായതായാണ് വിലയിരുത്തല്‍. തുര്‍ക്കി തീരത്ത് നിന്ന് 84 കിലോമീറ്റര്‍ മാറി തെക്കന്‍ ലെസ്ബോസാണ് ഭൂകമ്പത്തിന്Jz പ്രഭവകേന്ദ്രം. ലെസ്ബോസ് വില്ലേജിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിരിക്കുന്നതും. നിരവധി അഭയാര്‍ഥികളും മറ്റും യൂറോപിലേക്ക് കടക്കുന്നതിന് കൂടി തമ്പടിക്കുന്ന മേഖല കൂടിയാണിത്.

ഭൂകമ്പത്തില്‍ കെട്ടിടങ്ങല്‍ തകര്‍ന്നുവീണും മറ്റും നിരവധി വാഹനങ്ങളും തകര്‍ന്നിട്ടുണ്ട്. വീടുകളുടെ മേല്‍ക്കൂരയും മറ്റും തകര്‍ന്നുവീണാണ് പലര്‍ക്കും പരിക്കുപറ്റിയിരിക്കുന്നത്. കെട്ടിടങ്ങള്‍ തകര്‍ന്ന് വീണ് റോഡ് ഗതാഗതം പലസ്ഥലത്തും തടസ്സപ്പെട്ടിട്ടുണ്ട്. ചെറിയ തോതിലുള്ള ഭൂകമ്പങ്ങല്‍ പ്രദേശത്ത് ഇടക്കിടെ ഉണ്ടാകാറുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.

TAGS :

Next Story