പാകിസ്താന്‍ എയര്‍ലൈന്‍സ് ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കി

പാകിസ്താന്‍ എയര്‍ലൈന്‍സ് ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കി
കറാച്ചിയില്‍ നിന്നു ന്യൂഡല്‍ഹി, മുംബൈ എന്നിവങ്ങളിലേക്കുള്ള വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്.
പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് ഇന്ത്യയിലേക്കുള്ള നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി. കറാച്ചിയില്‍ നിന്നു ന്യൂഡല്‍ഹി, മുംബൈ എന്നിവങ്ങളിലേക്കുള്ള വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. ഇന്ത്യ - പാക് സംഘര്‍ഷം രൂക്ഷമായതോടെ യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് സര്‍വീസുകള്‍ റദ്ദാക്കുന്നതെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. എന്നാല്‍ ലാഹോറില്‍ നിന്നു ന്യൂഡല്‍ഹിയിലേക്കുള്ള വിമാന സര്‍വീസുകള്‍ സാധാരണ രീതിയിലാണ് നടക്കുന്നത്. കഴിഞ്ഞമാസം നടന്ന ഉറി ഭീകരാക്രമണത്തിനു പിന്നാലെയാണ് ഇന്ത്യ - പാക് സംഘര്‍ഷം രൂക്ഷമായത്. പാകിസ്താന്‍ എയര്‍ലൈന്‍സുകള്‍ക്ക് വ്യോമപാതയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം ഇന്ത്യ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
Adjust Story Font
16

