Quantcast

ട്രംപിനെ പുകഴ്‍ത്തി ഇസ്രയേല്‍ പ്രധാനമന്ത്രി

MediaOne Logo

Alwyn K Jose

  • Published:

    12 May 2018 7:23 PM IST

ട്രംപിനെ പുകഴ്‍ത്തി ഇസ്രയേല്‍ പ്രധാനമന്ത്രി
X

ട്രംപിനെ പുകഴ്‍ത്തി ഇസ്രയേല്‍ പ്രധാനമന്ത്രി

ഇരു രാജ്യങ്ങളും തമ്മിലുള്ള സഖ്യം പുതിയ ഉയരങ്ങളിലേക്ക് എത്താന്‍ ട്രംപിന്റ സ്ഥാനലബ്ദി സഹായിക്കുമെന്ന് നെതന്യാഹു തന്റെ ആശംസ സന്ദേശത്തില്‍ പറയുന്നു

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അഭിനന്ദിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഖ്യം പുതിയ ഉയരങ്ങളിലേക്ക് എത്താന്‍ ട്രംപിന്റ സ്ഥാനലബ്ദി സഹായിക്കുമെന്ന് നെതന്യാഹു തന്റെ ആശംസ സന്ദേശത്തില്‍ പറയുന്നു. അതേസമയം, ഫലസ്തീന്‍ ജനതക്ക് നീതിലഭിക്കുന്നതിന് അമേരിക്കയുടെ ഫലസ്തീന്‍നയത്തില്‍ പുനരവലോകനം നടത്താന്‍ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തയ്യാറാകണമെന്ന് ഹമ്മാസ് ആവശ്യപ്പെട്ടു.

വര്‍ഷങ്ങളായി ട്രംപ് ഇസ്രയേലിന്റെ മഹത്തായ സുഹൃത്താണെന്ന് പറഞ്ഞുകൊണ്ടാണ് നെതന്യാഹു തന്റെ ആശംസ സന്ദേശം തുടങ്ങിയത്. സുരക്ഷ, പുരോഗതി, സമാധാനം എന്നീ മേഖലകളില്‍ യോജിച്ച് പ്രവര്‍ത്തിക്കാനാവും. അമേരിക്കന്‍ ജനത ഇസ്രയേലിന് നല്‍കുന്ന പിന്തുണയ്ക്ക് അങ്ങേയറ്റം നന്ദിയുണ്ട്. നാം ഇരു നേതാക്കളുടെയും യോജിച്ചുള്ള പ്രവര്‍ത്തനം ഇരു രാജ്യങ്ങളും തമ്മിലുള്ള സഖ്യം മറ്റൊരു തലത്തിലേക്ക് എത്തിക്കുമെന്നും നെതന്യാഹു പറഞ്ഞു.

അമേരിക്കന്‍ നയങ്ങളുടെ മാറ്റങ്ങള്‍ സംബന്ധിച്ച് ഫലസ്തീന്‍ ജനത അധികം ശ്രദ്ധിക്കാറില്ല. കാരണം അമേരിക്കയുടെ ഫലസ്തീന്‍ നയം ഇസ്രയേലിന് അനുകൂലമായി മുന്‍ വിധിയോടെയുള്ളതും സ്ഥായിയായി ഉള്ളതുമാണെന്ന് ഹമ്മാസ് വ്യക്തമാക്കി. എന്നിരുന്നാലും ഫലസ്തീന്‍ ജനതക്ക് നീതി ഉറപ്പുവരുത്താന്‍ അമേരിക്കന്‍ നയം പുനരവലോകനം ചെയ്യാന്‍ ഡൊണാള്‍ഡ് ട്രംപ് തയ്യാറാകണമെന്ന്ഹമ്മാസ് വക്താവ് സമി അബു സുരി ആവശ്യപ്പെട്ടു.

TAGS :

Next Story