Quantcast

യുദ്ധം മൊസൂളില്‍ സര്‍വ്വനാശം വിതയ്ക്കുമെന്ന് ആശങ്ക

MediaOne Logo

Subin

  • Published:

    13 May 2018 7:44 AM GMT

യുദ്ധം മൊസൂളില്‍ സര്‍വ്വനാശം വിതയ്ക്കുമെന്ന് ആശങ്ക
X

യുദ്ധം മൊസൂളില്‍ സര്‍വ്വനാശം വിതയ്ക്കുമെന്ന് ആശങ്ക

പത്തു ലക്ഷത്തോളം വരുന്ന ജനങ്ങളുടെ അവസ്ഥയില്‍ ആശങ്കയറിയിച്ച് ഐക്യരാഷ്ട്ര സഭ രംഗത്തത്തെിയിട്ടുണ്ട്.

ക്രിസ്ത്യന്‍ മുസ്ലിം ചരിത്രത്തില്‍ പ്രമുഖ സ്ഥാനമുള്ള മൊസൂളില്‍ യുദ്ധം ആരംഭിച്ചതോടെ ഭീതിയിലാണ് പ്രദേശത്തുകാര്‍. ഐ.എസ് ഭീകരരില്‍നിന്ന് തിരിച്ചുപിടിക്കാനുള്ള യുദ്ധം ആരംഭിച്ചിരിക്കെ മൊസൂളിന് അലപ്പോയുടെ ഗതിയാകും എന്ന് പ്രവചിക്കുന്നുണ്ട്. പത്തു ലക്ഷത്തോളം വരുന്ന ജനങ്ങളുടെ അവസ്ഥയില്‍ ആശങ്കയറിയിച്ച് ഐക്യരാഷ്ട്ര സഭ രംഗത്തത്തെിയിട്ടുണ്ട്.

ഐ.എസും സര്‍ക്കാര്‍ സേനയും വിമതരും തമ്മിലുള്ള യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ സിറിയയിലെ പട്ടണമാണ് അലപ്പോ. ചരിത്ര രേഖകളില്‍ ഇടെ പിടിച്ച അമൂല്യ ശേഖരങ്ങളുള്ള പ്രദേശമായിരുന്നു ഇത്. സമാന ചരിത്രമുണ്ട് മൊസൂളിനും. അമേരിക്കയുടെ സഹായത്തോടെ ഇറാഖി സേന പുതിയ യുദ്ധം ആരംഭിച്ചതോടെ അലപ്പോയുടെ ഗതിയാകുമോ മൊസൂളിന് എന്നതാണ് ഉയരുന്ന ചോദ്യം.

ഐ.എസ് ഭീകരര്‍ ജനങ്ങളെ രക്ഷാകവചമായി ഉപയോഗിക്കാനും നഗരത്തിലും പരിസരങ്ങളിലും മൈനുകള്‍ സ്ഥാപിക്കാനുമുള്ള സാധ്യതയുണ്ട്. സംയുക്ത സേനയുടെ ആക്രമണവും ഐ.എസിന്റെ തിരിച്ചടികളുമെല്ലാം സാധാരണ ജീവിതം ദുഃസ്സഹമാക്കുമെന്നുറപ്പ്. നഗരം 2014ല്‍ ഐ.എസ് പിടിച്ചെടുത്തപ്പോള്‍തന്നെ നിരവധിപേര്‍ പല നാടുകളിലേക്കായി പലായനം ചെയ്തു. ഇപ്പോള്‍ പലായനം ചെയ്യുന്നവരുടെ സുരക്ഷയെക്കുറിച്ചും ആശങ്ക നിലനില്‍ക്കുന്നു. എന്നാല്‍ ഐഎസിനെ മൊസൂളില്‍ നിന്ന് തുരത്താതെ രക്ഷയില്ല എന്ന നിലപാടിലാണ് സൈന്യം.

TAGS :

Next Story