Quantcast

ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ച് ഒബാമയും ജോര്‍ജ് ബുഷും

MediaOne Logo

Sithara

  • Published:

    13 May 2018 3:59 AM GMT

ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ച് ഒബാമയും ജോര്‍ജ് ബുഷും
X

ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ച് ഒബാമയും ജോര്‍ജ് ബുഷും

അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പ്രസിഡന്‍റുമാര്‍.

അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പ്രസിഡന്‍റുമാര്‍. ബറാക് ഒബാമയും ജോര്‍ജ് ഡബ്ല്യു ബുഷുമാണ് ട്രംപിന്റെ നയങ്ങളേയും നിലപാടുകളേയും വിമര്‍ശിച്ച് രംഗത്തുവന്നത്. വ്യത്യസ്ത വേദികളിൽ സംസാരിക്കുമ്പോഴാണ്​ ഇരുവരും പേരെടുത്ത് പറയാതെ​ ട്രംപിനെ വിമർശിച്ചത്.

ഡോണാള്‍ഡ് ട്രംപിനെതിരായ വിമര്‍ശങ്ങള്‍ അമേരിക്കകത്തും പുറത്തും ശക്തമാകുന്നതിനിടെയാണ് മുന്‍ പ്രസിഡന്‍റുമാരായ ബറാക് ഒബാമയും ജോര്‍ജ് ബുഷും ട്രംപിന്‍റെ നയങ്ങള്‍ക്കെതിരെ പരസ്യമായി രംഗത്തെത്തിയത്. കറുത്ത വര്‍ഗക്കാര്‍ക്കെതിരായ അതിക്രമങ്ങളും വെളുത്ത വര്‍ഗ മേധാവിത്വ ബോധവുമടക്കം ഏതു തരം വംശീയ ഭ്രാന്തും അമേരിക്കന്‍ മൂല്യങ്ങള്‍ക്കെതിരാണെന്ന് ജോര്‍ജ് ബുഷ് പറഞ്ഞു. ന്യൂയോര്‍ക്കില്‍ നടന്ന ഒരു പൊതു പരിപാടിക്കിടെയാണ് ട്രംപ് നയങ്ങള്‍ക്കെതിരെ ബുഷ് മനസ്സ് തുറന്നത്. ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ​ദ്ധ​തി​കൾ അ​മേ​രി​ക്ക​ൻ ജ​നാ​ധി​പ​ത്യ​ത്തി​നു​ഭീഷണിയാണെന്നും ബുഷ്​ അ​ഭി​പ്രാ​യ​​പ്പെട്ടു. ട്രംപ് ഭരണത്തിന്‍ കീഴില്‍ വംശീയ അതിക്രമങ്ങള്‍ വര്‍ധിച്ചെന്ന വാര്‍ത്തകള്‍ക്കിടെയായിരുന്നു ബുഷിന്റെ പരാമര്‍ശങ്ങള്‍‍.

ഗ​വ​ർ​ണ​ർ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കു​ന്ന ന്യൂ ​ജ​ഴ്​​സി​യി​ൽ ​ഡെമോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി​യു​ടെ പ്രചാരണത്തിനെത്തിയപ്പോഴാണ് ബറാക് ഒബാമ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ആഞ്ഞടിച്ചത്. ഭി​ന്നി​പ്പി​​ന്‍റെ​യും ഭ​യ​ത്തി​​ന്‍റെ​യും രാ​ഷ്​​ട്രീ​യം തള്ളിക്കളയ​ണ​മെ​ന്ന് പറ‍ഞ്ഞ ഒ​ബാ​മ നൂ​റ്റാ​ണ്ടു​ക​ൾ​ക്കു​മു​ന്‍പത്തെ വെറുപ്പിന്റെ രാഷ്ട്രീയം ഇനിയും കൊണ്ടുനടക്കാനാവില്ലെന്നും അഭിപ്രായപ്പെട്ടു. ഒരിക്കല്‍ ജനങ്ങളെ ഭിന്നിപ്പിച്ച് തെരഞ്ഞെടുപ്പ് ജയിച്ചാല്‍ പിന്നീടൊരിക്കലും അവരെ ഒന്നിപ്പിക്കാനോ അവരെ നന്നായി ഭരിക്കാനോ നിങ്ങള്‍ക്കാവില്ലെന്നും ഒബാമ പറഞ്ഞു.

പൊതുവെ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ മുന്‍ പ്രസിഡന്‍റുമാര്‍ നിലവിലെ പ്രസിഡന്‍റിനേയോ നിലവിലെ പ്രസിഡന്റ് മുന്‍ പ്രസിഡന്റുമാരേയോ വിമര്‍ശിക്കുന്നത് പതിവില്ല. ട്രംപ് ഭരണകൂടം ഈ പതിവുകൂടിയാണ് തെറ്റിക്കുന്നത്.

TAGS :

Next Story