ട്രംപിനെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് അമേരിക്കയില്‍ പ്രതിഷേധം

ട്രംപിനെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് അമേരിക്കയില്‍ പ്രതിഷേധം
നൂറുകണക്കിനാളുകളാണ് ട്രംപിനെതിരായി വാഷിങ്ടണില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തത്.
പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് അമേരിക്കയില്‍ പ്രതിഷേധം. നൂറുകണക്കിനാളുകളാണ് ട്രംപിനെതിരായി വാഷിങ്ടണില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തത്.
കുടിയേറ്റ വിരുദ്ധത, ആരോഗ്യമേഖലയിലെ കെടുകാര്യസ്ഥത, വംശീയ നിലപാടുകള്‍ എന്നിവയാണ് ഡോണള്‍ഡ് ട്രംപിനെതിരായ ശക്തമായ പ്രതിഷേധങ്ങളുടെ കാരണം. പ്രസിഡന്റിനെ ഇംപീച്ച് ചെയ്യണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഹെയ്ത്തിയടക്കമുള്ള ആഫ്രിക്കന്‍ രാജ്യങ്ങളിലെ കുടിയേറ്റക്കാര്‍ക്ക് നല്‍കിയിരുന്ന താല്‍ക്കാലിക സംരക്ഷണ പദവി എടുത്തുകളയാന്‍ ട്രംപ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിലുള്ള ശക്തമായിരിക്കുന്ന സമയത്താണ് ഈ രാജ്യങ്ങളെ അധിക്ഷേപിച്ച് ട്രംപ് സംസാരിച്ചത്. ഷിറ്റ് ഹോള്‍ കണ്‍ട്രീസ് എന്ന ട്രംപിന്റെ പ്രയോഗം ലോകമെമ്പാടും വ്യാപക പ്രതിഷേധമുയര്‍ത്തിയിരുന്നു. ശനിയാഴ്ച നടത്താന്‍ പദ്ധതിയിട്ട ട്രംപിനെതിരായ മൂന്ന് പ്രതിഷേധ പരിപാടികളില്‍ ഒന്ന് മാത്രമാണ് ഇത്.
Adjust Story Font
16

