Quantcast

പാകിസ്താനെ പൂട്ടാന്‍ അമേരിക്ക

MediaOne Logo

ഖാസിദ കലാം

  • Published:

    15 May 2018 8:53 AM GMT

പാകിസ്താനെ പൂട്ടാന്‍ അമേരിക്ക
X

പാകിസ്താനെ പൂട്ടാന്‍ അമേരിക്ക

ഭീകരവാദികളുടെ സുരക്ഷിത താവളങ്ങള്‍ നശിപ്പിക്കുന്ന കാര്യത്തിലും താലിബാന്‍, ഹഖാനി നെറ്റ്‍വര്‍ക്ക് എന്നീ ഭീകരസംഘടനകളെ നേരിടുന്ന

ഭീകരപ്രവര്‍ത്തനം നേരിടുന്ന കാര്യത്തില്‍ പാകിസ്താനെ സമ്മര്‍ദ്ദത്തിലാക്കാന്‍ എല്ലാ വഴികളും തേടുമെന്ന് അമേരിക്ക. പാകിസ്താനുള്ള സൈനിക സഹായം നിര്‍ത്തലാക്കിയ നടപടിക്ക് പിന്നാലെയാണ് വൈറ്റ് ഹൌസ് ഇക്കാര്യം വ്യക്തമാക്കിയത്.

ഭീകരവാദികളുടെ സുരക്ഷിത താവളങ്ങള്‍ നശിപ്പിക്കുന്ന കാര്യത്തിലും താലിബാന്‍, ഹഖാനി നെറ്റ്‍വര്‍ക്ക് എന്നീ ഭീകരസംഘടനകളെ നേരിടുന്ന കാര്യത്തിലും പാകിസ്താനെ സമ്മര്‍ദ്ദത്തിലാക്കുമെന്നാണ് അമേരിക്കയുടെ മുന്നറിപ്പ്. 15 വര്‍ഷമായി സ്വീകരിച്ച സൈനിക സഹായത്തിന് പകരമായി വഞ്ചനയും നുണകളും മാത്രമാണ് പാകിസ്താന്‍ തിരിച്ചു നല്‍കിയതെന്ന് പുതുവത്സര ദിനത്തില്‍ ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് പാകിസ്താനുള്ള 200 കോടി അമേരിക്കന്‍ ഡോളറിന്‍റെ സൈനിക സഹായം അമേരിക്ക റദ്ദാക്കിയത്. തീവ്രവാദ ഭീഷണി നേരിടാന്‍ അമേരിക്ക എല്ലാ വഴികളും തേടുമെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും വേണ്ടെന്നാണ് ട്രംപ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. പാകിസ്താനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഏതെല്ലാം വഴികള്‍ സ്വീകരിക്കുമെന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥന്‍ സൂചന നല്‍കിയിട്ടില്ല.

Next Story