Quantcast

കിഴക്കന്‍ ചൈനാ കടലില്‍ രണ്ട് കപ്പലുകള്‍ കൂട്ടിയിടിച്ച് അപകടം; 32 ജീവനക്കാരെ കാണാതായി

MediaOne Logo

Jaisy

  • Published:

    15 May 2018 8:00 PM IST

കിഴക്കന്‍ ചൈനാ കടലില്‍ രണ്ട് കപ്പലുകള്‍ കൂട്ടിയിടിച്ച്  അപകടം; 32 ജീവനക്കാരെ കാണാതായി
X

കിഴക്കന്‍ ചൈനാ കടലില്‍ രണ്ട് കപ്പലുകള്‍ കൂട്ടിയിടിച്ച് അപകടം; 32 ജീവനക്കാരെ കാണാതായി

ഷാങ്‌ഗായ് തീരത്ത് നിന്നും 296 കിലോമീറ്റര്‍ ദൂരത്താണ് കപ്പലുകള്‍ കൂട്ടിയിടിച്ചത്

കിഴക്കന്‍ ചൈനാ കടലില്‍ രണ്ട് കപ്പലുകള്‍ കൂട്ടിയിടിച്ച് വലിയ അപകടം. ഇറാനില്‍ നിന്നുള്ള എണ്ണക്കപ്പലും ചൈനീസ് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. കപ്പലിലെ 32 ജീവനക്കാരെ കാണാതായതായി അധികൃതര്‍ അറിയിച്ചു.

ഷാങ്‌ഗായ് തീരത്ത് നിന്നും 296 കിലോമീറ്റര്‍ ദൂരത്താണ് കപ്പലുകള്‍ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ തീപിടിത്തം ഉണ്ടായി. ഒരുലക്ഷത്തി മുപ്പത്തിയാറായിരം ടണ്‍ ഓയിലുമായി പോയ സാഞ്ചി ടാങ്കറും, പാനമ രജിസ്ട്രേഡ് കപ്പലുമാണ് അപകടത്തില്‍ പെട്ടത്. എണ്ണ ടാങ്കര്‍ പൂര്‍ണമായും കത്തിയമര്‍ന്നെന്ന് ചൈനീസ് ഗതാഗത മന്ത്രാലയം അറിയിച്ചു. ഇതിലുണ്ടായിരുന്ന 21 പേരെ രക്ഷപ്പെടുത്തി. കപ്പലില്‍ ഉണ്ടായിരുന്ന 32 പേരെ കാണാതായിട്ടുണ്ട്. ഇതില്‍ 30 പേര്‍ ഇറാനികളും രണ്ട് ബംഗ്ലാദേശികളുമാണ്. ഇവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം സജീവമാണ്. എട്ട് ചൈനീസ് കപ്പലുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തുണ്ടെന്ന് സിന്‍ഹ്വാ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ദക്ഷിണകൊറിയയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായിട്ടുണ്ട്. കോസ്റ്റ്ഗാര്‍ഡിന്റെ കപ്പലുകളും ഹെലികോപ്റ്ററുകളും ദക്ഷിണകൊറിയ അയച്ചിട്ടുണ്ട്.മോശം കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

TAGS :

Next Story