എയ്ഡ്സിനെതിരായ പ്രതിരോധ വാക്സിന്‍; ഗവേഷണം അവസാനഘട്ടത്തില്‍

MediaOne Logo

Khasida

  • Updated:

    2018-05-18 15:10:17.0

Published:

18 May 2018 3:10 PM GMT

എയ്ഡ്സിനെതിരായ പ്രതിരോധ വാക്സിന്‍; ഗവേഷണം അവസാനഘട്ടത്തില്‍
X

എയ്ഡ്സിനെതിരായ പ്രതിരോധ വാക്സിന്‍; ഗവേഷണം അവസാനഘട്ടത്തില്‍

പരിശ്രമം ഫലം കണ്ടാല്‍ എയ്ഡ്സിന്റെ ശവപ്പെട്ടിയില്‍ അടിക്കുന്ന അവസാന ആണിയായിരിക്കുമെന്നാണ് ഗവേഷകരുടെ അവകാശവാദം.

എയ്ഡ്സിനെതിരായ പ്രതിരോധ വാക്സിന്‍ കണ്ടെത്താനുള്ള അവസാനവട്ട പഠന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ദക്ഷിണാഫ്രിക്കയില്‍ പുരോഗമിക്കുന്നു. എച്ച് ഐ വി ബാധിതരായ 5400 പേരിലാണ് പരീക്ഷണം നടക്കുന്നത്. ശ്രമം വിജയകരമായാല്‍ എയ്ഡ്സിനെ ഭൂമുഖത്ത് നിന്ന് തുരത്താനാകുമെന്നാണ് ഗവേഷകരുടെ അവകാശവാദം

HVTN 702 എന്ന് നാമകരണം ചെയ്തിരിക്കുന്ന പഠന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. എച്ച് ഐ വിക്കെതിരായ വാക്സിന്‍ കണ്ടെത്താനുള്ള ആദ്യ ശ്രമങ്ങള്‍ 2009 ല്‍ വിജയം കണ്ടശേഷം വിപുലമായ പഠനം ഇപ്പോഴാണ് നടക്കുന്നത്. എച്ച് ഐ വി ബധിതരായ 5400 പേരെയാണ് പഠനത്തിനായി ഉപയോഗിക്കുന്നത്. പുതുതായി വികസിപ്പിച്ചെടുത്ത വാക്സിന്‍ ഒരു വര്‍ഷത്തിനിടെ 5 തവണ ഇവരില്‍ കുത്തിവെക്കും. നാല് വര്‍ഷത്തിന് ശേഷം ഫലം അറിയാനാകും. യു എസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്താണ് പ്രവര്‍ത്തനങ്ങളുടെ ചെലവ് വഹിക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ യൂണിവേഴ്സിറ്റി റിസര്‍ച്ച് പ്രൊഫസര്‍ ഗ്ലെന്‍ഡ ഗ്രേയുടെ നേതൃത്വത്തില്‍ സൌത്ത് ആഫ്രിക്കന്‍ മെഡിക്കല്‍ റിസര്‍ച്ച് കൌണ്‍സിലാണ് പഠനം നടത്തുന്നത്. പരിശ്രമം ഫലം കണ്ടാല്‍ എയ്ഡ്സിന്റെ ശവപ്പെട്ടിയില്‍ അടിക്കുന്ന അവസാന ആണിയായിരിക്കുമെന്നാണ് ഗവേഷകരുടെ അവകാശവാദം. 2009 ല്‍ തായ്‍ലാന്‍ഡില്‍ സമാനമായ പരീക്ഷണം നടന്നെങ്കിലും അനുകൂലമായ ഫലമുണ്ടായത് 30 ശതമാനം മാത്രമായിരുന്നു. 1980 കളില്‍ എയ്ഡ്സ് സ്ഥിരീകരിക്കപ്പെട്ട ദക്ഷിണാഫ്രിക്കിയില്‍ 70 ദശലക്ഷത്തോളം എയ്ഡ്സ് രോഗികളുണ്ടെന്നാണ് കണക്ക്. ഇതിനോടകം 30 ദശലക്ഷത്തോളം പേര്‍ രോഗം ബാധിച്ച് മരിച്ചു. അടുത്ത കാലത്തായി ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായ പുരോഗതിമൂലം എച്ച് ഐ വി ബാധിതരുടെ ആയുര്‍ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്.

TAGS :

Next Story