Quantcast

സ്റ്റീവ് ബാനണ്‍ ബ്രീത്ബാര്‍ട്ട് ന്യൂസിന്റെ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു

MediaOne Logo

Jaisy

  • Published:

    19 May 2018 5:10 AM GMT

സ്റ്റീവ് ബാനണ്‍ ബ്രീത്ബാര്‍ട്ട് ന്യൂസിന്റെ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു
X

സ്റ്റീവ് ബാനണ്‍ ബ്രീത്ബാര്‍ട്ട് ന്യൂസിന്റെ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു

പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകന്‍ ജുനിയര്‍ ട്രംപിനെതിരെ പരാമര്‍ശവും തുടര്‍ന്നുണ്ടായ വിവാദങ്ങളുമാണ് രാജിക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ട്

വൈറ്റ്ഹൌസ് മുന്‍ സുരക്ഷാ ഉപദേഷ്ടാവ് സ്റ്റീവ് ബാനണ്‍ ബ്രീത്ബാര്‍ട്ട് ന്യൂസിന്റെ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകന്‍ ജുനിയര്‍ ട്രംപിനെതിരെ പരാമര്‍ശവും തുടര്‍ന്നുണ്ടായ വിവാദങ്ങളുമാണ് രാജിക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.

2016 ല്‍ ജൂനിയര്‍ ട്രംപിനെ രാജ്യദ്രോഹി എന്ന് ബാനണ്‍ വിശേഷിപ്പിച്ചു എന്നതായിരുന്നു വിവാദങ്ങള്‍ക്ക് തുടക്കം. എന്നാല്‍ കഴിഞ്ഞ ആഗസ്റ്റില്‍ അദ്ദേഹം ട്രംപിന്റെ ഉപദേഷ്ടാവ് സ്ഥാനം രാജിവെച്ചു. എന്നാല്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ മൈക്കേല്‍ വൂള്‍ഫ് പുറത്തിറക്കിയ ഫയര്‍ ആന്റ് ഫ്യൂറി എന്ന പുസ്തകത്തിലൂടെ താന്‍ അത്തരത്തിലൊരു പരാമര്‍ശം നടത്തിയിട്ടില്ലെന്ന് പിന്നീട് ബാനണ്‍ വ്യക്തമാക്കി.

ട്രംപും ബാനണും തമ്മില്‍ അഭിപ്രായവ്യത്യാസം രൂക്ഷമായപ്പോഴും ട്രംപിന്റെ കൂടെയുണ്ടാകുമെന്നായിരുന്നു ബാനണ്‍ വ്യക്തമാക്കിയത്. മകനെതിരായ ബാനണിന്റെ പ്രസ്താവനക്ക് ശക്തമായ ഭാഷയില്‍ ട്രംപും മറുപടി നല്‍കിയിരുന്നു. വൈറ്റ്ഹൌസിന്റെ മുഖ്യഉപദേഷ്ടാവ് സ്ഥാനം നഷ്ടമായ ശേഷം ട്രംപ് ബാനണിനെ കുറിച്ച് പറഞ്ഞത് സ്ഥാനമാനങ്ങള്‍ മാത്രമല്ല, മാനസിക നിലയും ബാനണിന് നഷ്ടപ്പെട്ടുവെന്നാണ്.

ഡോണള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചവരില്‍ പ്രമുഖനായിരുന്നു ബാനണ്‍. എന്നാല്‍ തനിക്കായി ബാനണ്‍ ഒന്നും ചെയ്തില്ലെന്നും ട്രംപ് പിന്നീട് വ്യക്തമാക്കി. ഇപ്പോഴിതാ ബ്രീത്ബാര്‍ട്ട് ന്യൂസിന്റെ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനവും ഒഴിഞ്ഞിരിക്കുകയാണ്. 2012 മുതല്‍ അദ്ദേഹം ഈ സ്ഥാനം വഹിച്ചുവരികയാണ്. ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ജോലികള്‍ക്കായി ഈ സ്ഥാനത്ത് നിന്ന് കുറച്ച് കാലം മാറിനിന്നിരുന്നെങ്കിലും കഴിഞ്ഞ ആഗസ്റ്റില്‍ അദ്ദേഹം ജോലിയില്‍ പ്രവേശിച്ചിരുന്നു. എന്നാല്‍ തിരിച്ചുവരവ് അത്ര ശുഭകരമായിരുന്നില്ല. പൂര്‍ണദേശീയവാദിയായ ബാനണിന്റെ രാജി ബ്രീത്ബാര്‍ട്ടില്‍ ഇനി എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നും കണ്ടറിയാം.

TAGS :

Next Story