നക്ബ ദിനാചരണ റാലികള്‍ക്ക് നേരെ ഇസ്രായേല്‍ ആക്രമണം

നക്ബ ദിനാചരണ റാലികള്‍ക്ക് നേരെ ഇസ്രായേല്‍ ആക്രമണം
ഇസ്രായേല്‍ സ്ഥാപിതമായതിന്റെ ദുരന്ത സ്മരണ പുതുക്കി ഫലസ്തീന്‍ നടത്തിയ സമാധാന റാലികള്‍ക്ക് നേരെ ഇസ്രായേലിന്റെ ആക്രമണം. ഫലസ്തീന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ക്കും സൈക്ലിങ് മത്സരത്തിനും എത്തിയവരെ കണ്ണീര്‍ വാതകം പ്രയോഗിച്ചും ഗ്രനേഡ് പൊട്ടിച്ചുമാണ് ഇസ്രായേല്‍ പിരിച്ചുവിട്ടത്.

ഇസ്രായേല്‍ രാഷ്ട്രം സ്ഥാപിതമായ മെയ് 15 നക്ബ അഥവാ ദുരന്ത ദിനമായാണ് ഫലസ്തീന്‍ ആചരിക്കുന്നത്. ഈ സന്ദേശം പുതുതലമുറക്ക് പകരുന്നതിനായാണ് ഫലസ്തീന്‍ സൈക്ലിങ് റാലി സംഘടിപ്പിച്ചത്. വെസ്റ്റ് ബാങ്കിലെ റാമല്ലയില്‍ നിന്നും ബിലിന്‍ വില്ലേജ് വരെയായിരുന്നു സൈക്ലിങ് റാലി തീരുമാനിച്ചിരുന്നത്. കണ്ണീര്‍ വാതകവും ഗ്രനേഡുകളും ഉപയോഗിച്ചാണ് ഇസ്രായേല്‍ സൈന്യം ഇതിനെ നേരിട്ടത്. വെള്ളിയാഴ്ച പ്രാര്‍ഥനക്ക് ശേഷം നടന്ന മറ്റൊരു പ്രതിഷേധ പ്രകടനവും ഇതേ പൊലെ ഇസ്രായേല്‍ സൈന്യം പിരിച്ചുവിട്ടിരുന്നു. ഞായറാഴ്ച ജറൂസലമിലും വെസ്റ്റ് ബാങ്കിലും കൂടുതല്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഫലസ്തീന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.
Adjust Story Font
16