Quantcast

ജപ്പാനില്‍ അക്രമിയുടെ കുത്തേറ്റ് 19 പേര്‍ കൊല്ലപ്പെട്ടു

MediaOne Logo

Khasida

  • Published:

    23 May 2018 6:57 PM IST

ജപ്പാനില്‍ അക്രമിയുടെ കുത്തേറ്റ് 19 പേര്‍ കൊല്ലപ്പെട്ടു
X

ജപ്പാനില്‍ അക്രമിയുടെ കുത്തേറ്റ് 19 പേര്‍ കൊല്ലപ്പെട്ടു

ജപ്പാനിലെ മാനസികാരോഗ്യകേന്ദ്രത്തിലെ അന്തേവാസികള്‍ക്ക് നേരെയാണ് അക്രമമുണ്ടായത്

ജപ്പാന്‍ തലസ്ഥാനമായ ടോക്കിയോവില്‍ അക്രമിയുടെ കുത്തേറ്റ് 19 പേര്‍ കൊല്ലപ്പെട്ടു. 26 കാരനായ യുവാവാണ് അക്രമം നടത്തിയത്. പരിക്കേറ്റ 20 പേരുടെ നില ഗുരുതരമാണ്. ജപ്പാന്‍ സമയം പുലര്‍ച്ചെ 2.30നാണ് സംഭവം. അക്രമിയെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.

ജപ്പാനിലെ സാഗമിഹാരയിലെ മാനസികാരോഗ്യകേന്ദ്രമായ ത്സുക്കുയ് യമയുരി ഗാര്‍ഡനിലെ അന്തേവാസികള്‍ക്ക് നേരെയാണ് ആക്രമം ഉണ്ടായത്. ഇവിടുത്തെ മുന്‍ ജീവനക്കാരനാണ് അക്രമി. അക്രമം നടത്തിയ ശേഷം യുവാവ് പൊലീസ് സ്റ്റേഷനിലെത്തി സ്വയം കീഴടങ്ങുകയായിരുന്നു. വൈകല്യമുള്ളവരെ നാട്ടില്‍ നിന്ന് ഒഴിവാക്കുകയാണ് തന്റെ ലക്ഷ്യമെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.

എട്ട് ജീവനക്കാരാണ് സംഭവസമയത്ത് മാനസികാരോഗ്യ കേന്ദ്രത്തിലുണ്ടായിരുന്നത്. 149 സ്ഥിരം അന്തേവാസികളാണ് ഇവിടെ ഇപ്പോഴുള്ളത്.

TAGS :

Next Story