Quantcast

സിറിയന്‍ വിഷയത്തില്‍ റഷ്യ – യു.എസ് – തുര്‍ക്കി സംയുക്ത ചര്‍ച്ച

MediaOne Logo

Ubaid

  • Published:

    23 May 2018 10:14 PM IST

സിറിയന്‍ വിഷയത്തില്‍ റഷ്യ – യു.എസ് – തുര്‍ക്കി സംയുക്ത ചര്‍ച്ച
X

സിറിയന്‍ വിഷയത്തില്‍ റഷ്യ – യു.എസ് – തുര്‍ക്കി സംയുക്ത ചര്‍ച്ച

സിറിയയില്‍ നിന്ന് മുഴുവന്‍ തീവ്രവാദ സംഘങ്ങളെയും തുടച്ചുമാറ്റാനുളള ഏകോപനപ്രവര്‍ത്തനങ്ങളുടെ ആവശ്യകത ചര്‍ച്ചയായതായാണ് വിവരം

പൊതുശത്രുവിനെ നേരിടാനുളള പൊതുവായുളള ചെറുത്തുനില്‍പ്പ് പദ്ധതികള്‍ ആവിഷ്ക്കരിക്കാന്‍ യുഎസും തുര്‍ക്കിയും റഷ്യയും സംയുക്ത ചര്‍ച്ച നടത്തി. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തുര്‍ക്കിയിലെ അന്‍തല്‍യയിലായിരുന്നു ചര്‍ച്ച.

സംയുക്ത ചര്‍ച്ചയെക്കുറിച്ച് റഷ്യയാണ് ആദ്യം സ്ഥിരീകരണം നല്‍കിയത്. പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യമുളളത്. എന്നാല്‍, സിറിയ, ഇറാഖ് അതിര്‍ത്തിപ്രദേശങ്ങളിലെ ഐഎസ് സ്വാധീനം എത്രത്തോളം ചെറുക്കാനായി എന്നതിനപ്പുറം ചര്‍ച്ചയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സിറിയയില്‍ നിന്ന് മുഴുവന്‍ തീവ്രവാദ സംഘങ്ങളെയും തുടച്ചുമാറ്റാനുളള ഏകോപനപ്രവര്‍ത്തനങ്ങളുടെ ആവശ്യകത ചര്‍ച്ചയായതായാണ് വിവരം.

തീവ്രവാദ സംഘങ്ങളെ ചെറുക്കാനുളള കൂട്ടായ ഏകോപനം ഇതുവരെ സാധ്യമായിട്ടില്ലെന്ന് തുര്‍ക്കി പ്രധാനമന്ത്രി ബിനാലി യില്‍ദ്രിം പറഞ്ഞു.ഇത്തരം ചര്‍ച്ചകള്‍ തുടരണമെന്നും അദ്ദേഹം പറഞ്ഞു. തുര്‍ക്കി സൈനികതലവന്‍ Hulusi Akar, യുഎസ് ആര്‍മി ചെയര്‍മാന്‍ Joseph Dunford, റഷ്യന്‍ സൈന്യത്തെ പ്രതിനിധീകരിച്ച് Valery Gerasimov തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

Next Story