Quantcast

പ്രകൃതി സംരക്ഷണത്തിന് കൊടുംകാട്ടില്‍ ഒരു സംഗീത വിരുന്ന്

MediaOne Logo

Alwyn

  • Published:

    27 May 2018 8:11 PM GMT

പ്രകൃതി സംരക്ഷണത്തിന് കൊടുംകാട്ടില്‍ ഒരു സംഗീത വിരുന്ന്
X

പ്രകൃതി സംരക്ഷണത്തിന് കൊടുംകാട്ടില്‍ ഒരു സംഗീത വിരുന്ന്

സ്പെയിന്‍ ഗായകന്‍ പ്ലാസിഡോ ഡോമിന്‍ഗോ നേതൃത്വം നല്‍‌കിയ ഈ സംഗീതപരിപാടി ശ്രദ്ധേയമാകുന്നത് മറ്റ് ചില കാരണങ്ങള്‍ കൊണ്ടാണ്.

ആമസോണ്‍ മഴക്കാടിലെ റിയോ നേഗ്രോ നദിയില്‍ വ്യത്യസ്തമായൊരു സംഗീതവിരുന്ന് നടന്നു. സ്പെയിന്‍ ഗായകന്‍ പ്ലാസിഡോ ഡോമിന്‍ഗോ നേതൃത്വം നല്‍‌കിയ ഈ സംഗീതപരിപാടി ശ്രദ്ധേയമാകുന്നത് മറ്റ് ചില കാരണങ്ങള്‍ കൊണ്ടാണ്.

നിറപ്പകിട്ടാര്‍ന്ന വേദി. ലോകത്തെ തന്നെ മികവുറ്റ കലാകാരന്‍മാര്‍. പരിപാടിയുടെ തത്സമയ സംപ്രേഷണവുമായി പ്രമുഖ മാധ്യമങ്ങള്‍. പ്രകാശ വിന്യാസത്തിന്റെ മികവിനൊപ്പം ഡൊമിന്‍ഗോയുടെ മാന്ത്രിക ശബ്ദവും കൂടിയായപ്പോള്‍ ലോകമെമ്പാടുമുള്ള കാണികള്‍ പരിപാടി നെഞ്ചേറ്റി. സാധാരണ സംഗീതനിശയായിരുന്നില്ല ഡൊമിന്‍ഗോ ലോകത്തിന് സമ്മാനിച്ചത്. പ്രകൃതി സംരക്ഷണമെന്ന ആശയത്തിലൂന്നി ഇത്തരമൊരു പരിപാടി നടത്താന്‍ ഡൊമിന്‍ഗോ തെരഞ്ഞെടുത്തത് ആമസോണ്‍ കാട്ടിലെ റിയോ നേഗ്രോ നദിയാണ്. വേദിക്കുമുണ്ട് സവിശേഷതകള്‍. ലോകത്തിലെ ഏറ്റവും വലിയ കറുത്ത നദിയായ റിയോ നേഗ്രോയില്‍ നിര്‍മിച്ച കൃത്രിമ വേദിയിലാണ് പരിപാടി നടന്നത്. വലിയൊരു ഇലയുടെ മാതൃകയിലായിരുന്നു വേദി. റോക് ഇന്‍ റിയോ ആണ് പരിപാടിയുടെ സംഘാടകര്‍. പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി ഒരു ദശലക്ഷം മരച്ചെടികള്‍ അവര്‍ ആമസോണ്‍ കാടുകളില്‍ നേരിട്ട് നട്ടുപിടിപ്പിക്കും. ഇത് മൂന്ന് ദശലക്ഷമാക്കി ഉയര്‍ത്തുകയാണ് പരിപാടിയിലൂടെ സംഘാടകര്‍ ലക്ഷ്യമിടുന്നത്.

TAGS :

Next Story