Quantcast

ട്രംപിന് ഒബാമയുടെ ഉപദേശം

MediaOne Logo

Alwyn

  • Published:

    2 Jun 2018 5:00 AM IST

ട്രംപിന് ഒബാമയുടെ ഉപദേശം
X

ട്രംപിന് ഒബാമയുടെ ഉപദേശം

നല്ല ഒരു ടീം രൂപപ്പെടുത്തുകയാണ് ആദ്യം വേണ്ടതെന്നാണ് ഒബാമ ട്രംപിന് നല്‍കിയ ഉപദേശം.

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ബരാക് ഒബാമയുടെ ഉപദേശം. നല്ല ഒരു ടീം രൂപപ്പെടുത്തുകയാണ് ആദ്യം വേണ്ടതെന്നാണ് ഒബാമ ട്രംപിന് നല്‍കിയ ഉപദേശം. ഒപ്പം ആദ്യം തന്നെ ജനങ്ങളില്‍ മതിപ്പുണ്ടാക്കാന്‍ ശ്രമിക്കണമെന്നും ഒബാമ ഉപദേശിച്ചു. അമേരിക്കന്‍ പ്രസിഡന്റ് പദവിയില്‍ ഇരുന്ന് യൂറോപ്പിനേക്കുള്ള തന്റെ അവസാന യാത്രക്ക് തൊട്ടു മുന്പ് മാധ്യമങ്ങളെ കാണുന്പോഴാണ് ഡൊണാള്‍ഡ് ട്രംപിനു നല്‍കിയ ഉപദേശത്തെ പറ്റി ഒബാമ പറഞ്ഞത്. താന്‍ എല്ലാവരുടെയും പ്രസിഡന്റ് ആയിരിക്കുമെന്ന ട്രംപിന്റെ പ്രസ്താവനയെ താന്‍ സ്വാഗതം ചെയ്യുന്നുവെന്നും ഒബാമ പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു വൈറ്റ് ഹൌസിലെത്തി ഡൊണാള്‍ഡ് ട്രംപ് ബരാക് ഒബാമയുമായി കൂടിക്കാഴ്ച്ച നടത്തിയത്. ജനുവരി 20-നാണ് അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് അധികാരമേല്‍ക്കുക.

TAGS :

Next Story