ജര്‍മന്‍ ചാന്‍സലര്‍ ഭീകരവാദികളെ സംരക്ഷിക്കുന്നെന്ന് തുര്‍ക്കി പ്രസിഡന്റ്

ജര്‍മന്‍ ചാന്‍സലര്‍ ഭീകരവാദികളെ സംരക്ഷിക്കുന്നെന്ന് തുര്‍ക്കി പ്രസിഡന്റ്
ഭീകരരെ രാജ്യത്തിനകത്ത് ഒളിപ്പിച്ചിരിക്കുന്ന മെര്‍ക്കല്‍ അവര്‍ക്കെതിരെ നടപടിയെടുക്കാതെ പിന്തുണക്കുകയാണെന്നായിരുന്നു ഉര്‍ദുഖാന്റെ ആരോപണം.
ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍കല്‍ ഭീകരവാദികളെ സംരക്ഷിക്കുകയാണെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. തുര്‍ക്കി ഹബര്‍ ടിവിക്ക് അനുവദിച്ച അഭിമുഖത്തിലാണ് ജര്‍മന്‍ ചാന്‍സലറെ രൂക്ഷമായി വിമര്‍ശിച്ച് ഉര്‍ദുഗാന്‍ രംഗത്തെത്തിയത്. എന്നാല്‍ തുര്‍ക്കി പ്രസിഡന്റിന്റെ പ്രസ്താവന അസംബന്ധമാണെന്നായിരുന്നു മെര്‍ക്കലിന്റെ മറുപടി. യൂറോപ്യന്‍ യൂണിയനെയും ഉര്‍ദുഖാന്‍ രൂക്ഷമായി വിമര്‍ശിച്ചു.
ഭീകരരെ രാജ്യത്തിനകത്ത് ഒളിപ്പിച്ചിരിക്കുന്ന മെര്‍ക്കല്‍ അവര്‍ക്കെതിരെ നടപടിയെടുക്കാതെ പിന്തുണക്കുകയാണെന്നായിരുന്നു ഉര്‍ദുഖാന്റെ ആരോപണം. തുര്‍ക്കി, യൂറോപ്യന്‍ യൂണിയന്‍, യു.എസ് എന്നീ രാഷ്ട്രങ്ങള്‍ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കുര്‍ദിസ്താന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയെ പേരെടുത്ത് പറയാതെ സൂചിപ്പിക്കുകയായിരുന്നു ഉര്‍ദുഗാന്‍.
തന്നെ പേരെടുത്ത് വിമര്‍ശിച്ച തുര്‍ക്കി പ്രസ്താവനയെ അസംബന്ധം എന്നാണ് ജര്‍മ്മന്‍ ചാന്‍സിലര്‍ ഒറ്റവാക്കില്‍ വിശേഷിപ്പിച്ചത്. വിഷയത്തില്‍ തുര്‍ക്കിയുടേത് അധികപ്രസംഗമെന്ന് യൂറോപ്യന്‍ യൂനിയന്‍ വിമര്‍ശമുന്നയിച്ചിരുന്നു.
ഏപ്രിലില്‍ തുര്‍ക്കിയില്‍ നടക്കുന്ന നടക്കുന്ന ഹിതപരിശോധന സംബന്ധിച്ച പ്രചാരണം നടത്തുന്നതിന് തുര്‍ക്കി മന്ത്രിമാര്‍ക്ക് യൂറോപ്പിലെ വിവിധ രാജ്യങ്ങള്‍ അനുമതി നിഷേധിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം.
ഈ വിഷയത്തില്‍ തുര്‍ക്കിയുമായി ഫ്രാന്‍സ് തുറന്ന സമീപനം സ്വീകരിക്കുമ്പോള്‍ നെതര്‍ലാന്റ്, ജര്‍മനി, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങള്‍ ഇതിനെതിരെ രംഗത്ത് വന്നതാണ് തുര്‍ക്കിയെ പ്രകോപിപ്പിച്ചത്.
നയതന്ത്ര മര്യാദകള്‍ ലംഘിച്ചത് തുര്‍ക്കിയാണെന്ന് ഡച്ച് പ്രധാനമന്ത്രി മാര്‍ക് റൂട്ടെ പ്രതികരിച്ചിരുന്നു. ഹിതപരിശോധനക്കായുള്ള റാലി അനുവദിക്കില്ലെന്ന് തങ്ങള്‍ നേരത്തെ വ്യക്തമാക്കിയതാണെന്നും അത് തുര്‍ക്കി മന്ത്രിമാര്‍ അവഗണിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Adjust Story Font
16

