Quantcast

വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ കുടിയേറ്റം: വിമര്‍ശവുമായി യുഎന്‍

MediaOne Logo
വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ കുടിയേറ്റം: വിമര്‍ശവുമായി യുഎന്‍
X

വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ കുടിയേറ്റം: വിമര്‍ശവുമായി യുഎന്‍

ഇസ്രായേല്‍ നടപടി നിയമവിരുദ്ധവും ഇരുരാജ്യങ്ങള്‍ക്കിടയിലെ സമാധാനം തകര്‍ക്കുന്നതുമാണെന്ന് യുഎന്‍

വെസ്റ്റ്ബാങ്കില്‍ കുടിയേറ്റ ഭവനങ്ങള്‍ നിര്‍മിക്കാനുള്ള ഇസ്രായേല്‍ നീക്കത്തെ നിശിതമായി വിമര്‍ശിച്ച് യുഎന്‍. ഇസ്രായേല്‍ നടപടി നിയമവിരുദ്ധവും ഇരുരാജ്യങ്ങള്‍ക്കിടയിലെ സമാധാനം തകര്‍ക്കുന്നതുമാണെന്ന് യുഎന്‍ വ്യക്തമാക്കി.

20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഫലസ്തീനിലെ വെസ്റ്റ്ബാങ്കിലെ എമെക് ഷിലോയില്‍ കുടിയേറ്റ ഭവനങ്ങള്‍ പണിയാന്‍ ഇസ്രായേല്‍ ഒരുങ്ങുന്നത്. അമോണയില്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കായാണ് പുതിയ നിര്‍മാണമെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്‍റെ വിശദീകരണം. എന്നാല്‍ ഈ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് കൊണ്ട് യുഎന്‍ രംഗത്തെത്തിയിട്ടുണ്ട്. നിരാശാജനകമാണ് തീരുമാനമെന്ന് യുഎന്‍ സെക്രട്ടറി ജനറലിന്‍റെ വക്താവ് പറഞ്ഞു. ഫലസ്തീന്‍ ഭൂമി തട്ടിയെടുക്കാനുള്ള ഇസ്രായേല്‍ നീക്കം അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമാണെന്നും യുഎന്‍ വ്യക്തമാക്കി.

ഇസ്രായേലിന്‍റെ ഇപ്പോഴത്തെ തീരുമാനത്തിനെതിരെ ഫലസ്തീനും മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. 1967ലെ യുദ്ധത്തിന് ശേഷമാണ് ഫലസ്തീന്‍ ഭൂമിയില്‍ ഇസ്രായേലിന്‍റെ കുടിയേറ്റം ആരംഭിച്ചത്. ആറ് ലക്ഷത്തോളം ഇസ്രായേലികളാണ് വെസ്റ്റ്ബാങ്കിലും കിഴക്കന്‍ ജെറുസലേമിലുമായി കുടിയേറിയിരിക്കുന്നത്.

Next Story