ഗസ മുനമ്പിലെ സ്ഥിതിഗതികളില്‍ കൂടുതല്‍ വഷളാകുമെന്ന് മുന്നറിയിപ്പ്

ഗസ മുനമ്പിലെ സ്ഥിതിഗതികളില്‍ കൂടുതല്‍ വഷളാകുമെന്ന് മുന്നറിയിപ്പ്
ഇസ്രായേല്‍ സൈന്യത്തിന്റെ ഏറ്റുമുട്ടലുകളില്‍ 17 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 1400ലധികം പേര്‍ക്ക് പരിക്കേറ്റു.
ഗസ മുനമ്പിലെ സ്ഥിതിഗതികളില്‍ കൂടുതല്‍ വഷളാവാന്‍ സാധ്യതയെന്ന് ഫലസ്തീന്‍ രാഷ്ട്രീയകാര്യ വിദഗ്ധര്‍. ഇസ്രയേല്‍ ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് നിരവധി പേരാണ് ഗസ അതിര്‍ത്തിയിലേക്ക് നടത്തിയ മാര്‍ച്ച് നടത്തിയത്. അന്താരാഷ്ട്ര ശ്രദ്ധ നേടുകയെന്ന എന്ന ലക്ഷ്യത്തോടെയാണ് ഫലസ്തീനികള്‍ മാര്‍ച്ച് സംഘടിപ്പിക്കുന്നത്.
ഇസ്രായേല്‍ സൈന്യത്തിന്റെ ഏറ്റുമുട്ടലുകളില്‍ 17 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 1400ലധികം പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷങ്ങള്‍ തുടരുന്നതോടെ ഗസയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുമെന്നാണ് രാഷ്ട്രീയ വിദഗ്ധരുടെ വിലയിരുത്തല്‍. നബാക്ക ദിനത്തില്‍ റാലി സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് ഫലസ്തീന്‍. സ്വന്തം മണ്ണിലേക്കുള്ള മടങ്ങിവരവാണ് ഫലസ്തീന്‍ ഉയര്‍ത്തുന്ന ആവശ്യം.
സമാധാനപരമായ പ്രതിഷേധമെന്നാണ് ഫലസ്തീന്‍ റാലിയെക്കുറിച്ച് പറയുന്നത്. അതേ സമയം ഹമാസിന്റെ പിന്തുണയോടു കൂടിയുള്ളതാണ് റാലിയെന്നും കലാപം അഴിച്ചുവിടാനുള്ള ശ്രമമാണ് ഫലസ്തീന്റേതെന്നുമാണ് ഇസ്രായേലിന്റെ വിമര്‍ശനം.
Adjust Story Font
16

