തുര്‍ക്കിക്ക് ഭീഷണിയുമായി സിറിയ

തുര്‍ക്കിക്ക് ഭീഷണിയുമായി സിറിയ
കുര്‍ദിഷ് പോരാളികള്‍ക്കെതിരെ അതിര്‍ത്തി കടന്നുള്ള സൈനികനീക്കത്തിന് തുര്‍ക്കി ഒരുങ്ങുന്നതിനിടെയാണ് സിറിയയുടെ മുന്നറിയിപ്പ്
തുര്‍ക്കിക്ക് ഭീഷണിയുമായി സിറിയ. സിറിയന്‍ അതിര്‍ത്തിയിലൂടെ തുര്‍ക്കിയുടെ യുദ്ധവിമാനങ്ങള്‍ പറത്തിയാല്‍ തകര്‍ക്കുമെന്നാണ് സിറിയയുടെ താക്കീത്. കുര്‍ദിഷ് പോരാളികള്‍ക്കെതിരെ അതിര്‍ത്തി കടന്നുള്ള സൈനികനീക്കത്തിന് തുര്‍ക്കി ഒരുങ്ങുന്നതിനിടെയാണ് സിറിയയുടെ മുന്നറിയിപ്പ്.
ഖുര്‍ദികളുടെ കീഴിലുള്ള സിറിയന്‍ ഡെമേക്രാറ്റിക് ഫോര്‍സിന് അമേരിക്ക പരിശീലനം നല്‍കും എന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ്‍ പറഞ്ഞിരുന്നു. സിറിയന്‍ അതിര്‍ഥിയിലെ സൈന്യത്തെ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണിതെന്നായിരുന്നു ടില്ലേഴ്സന്‍റെ പ്രസ്ഥാവന. ഇതിനു പിന്നാലെ തുര്‍ക്കി സിറിയ അതിര്‍ഥിക്കടുത്തുള്ള അഫ്രിനില്‍ ഖുര്‍ദികള്‍ക്കെതിരെ നിരവധി തവണ തുര്‍ക്കി ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തുര്‍ക്കിക്കെതിരെ ഭീഷണിയുമായി സിറിയ രംഗത്തെത്തിയിരിക്കുന്നത്. സിറിയന്‍ വ്യോമാതിര്‍ഥി കടന്നാല്‍ തുര്‍ക്കിയുടെ യുദ്ധവിമാനങ്ങളും ബോമ്പറുകളും തകര്‍ക്കാന്‍ സിറിയയുടെ വ്യോമ സേന സജ്ജമാണെന്ന് സിറിയ താക്കീതു നല്‍കി.
അഫ്രിനില്‍ ആക്രമണത്തിനാണ് തുര്‍ക്കി മുതിരുന്നതെങ്കില്‍ അത് സിറിയയുടെ പരമാധികാരത്തിന്‍മേലുള്ള കടന്നുകയറ്റമായി കാണുമെന്ന് സിറിയന്‍ സഹ വിദേശകാര്യമന്ത്രി ഫൈസല്‍ മെക്ദാദ് പറഞ്ഞു. നിലവില്‍ സിറിയയുടെ 25 ശതമാനത്തോളം പ്രദേശം ഖുര്‍ദികളുടെ നിയന്ത്രണത്തിലാണ്.
Adjust Story Font
16

