Quantcast

ഫലസ്തീന്‍ ബാലനെ മനുഷ്യ കവചമാക്കി ഇസ്രായേല്‍ സൈനികര്‍ - വിഡിയോ കാണാം

MediaOne Logo

admin

  • Published:

    3 Jun 2018 9:01 PM IST

ഫലസ്തീനികളുടെ പ്രതിഷേധ പ്രകടനത്തിനുനേരെ ആക്രമണം അഴിച്ചുവിടുന്നതിനിടെയാണ് ഇസ്രായേല്‍ ഏഴ് വയസ്സുകാരനായ മുഅ്മിന്‍ മുറാദ് മഹ്മൂദ് ശത്‌വി എന്ന ബാലനെ മനുഷ്യ ....

ഫലസ്തീന്‍ ബാലനെ ഇസ്രായേല്‍ അധിനിവേശ സൈന്യം മനുഷ്യ കവചമായി ഉപയോഗിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്ത്. വെള്ളിയാഴ്ച്ച കഫര്‍ ഖദൂമില്‍ നടന്ന ഫലസ്തീനികളുടെ പ്രതിഷേധ പ്രകടനത്തിനുനേരെ ആക്രമണം അഴിച്ചുവിടുന്നതിനിടെയാണ് ഇസ്രായേല്‍ ഏഴ് വയസ്സുകാരനായ മുഅ്മിന്‍ മുറാദ് മഹ്മൂദ് ശത്‌വി എന്ന ബാലനെ മനുഷ്യ കവചമാക്കിയത്​. ഇസ്രായേലി മനുഷ്യാവകാശ സംഘടനയായ ബേത്ത്‌സലേമാണ് വീഡിയോ പുറത്തുവിട്ടത്.

ഇസ്രായേല്‍ സൈനികര്‍ പിടികൂടി സുരക്ഷക്ക് വേണ്ടി സൈനികരുടെ മുന്നില്‍ നിര്‍ത്തിയത്. കഫര്‍ ഖദൂമില്‍ താമസിക്കുന്നവരും ഇസ്രായേലി സാമൂഹിക പ്രവര്‍ത്തകരും ഗ്രാമത്തിലെ വടക്കുഭാഗത്തുള്ള ഇസ്രായേലി ചെക്‌പോയിന്റ് ലക്ഷ്യമാക്കി പ്രതിഷേധ പ്രകടനം നയിച്ചു പോകുന്നതിനിടെയായിരുന്നു സംഭവം. കുട്ടിയെ പിന്നീട് വിട്ടയച്ചു.

TAGS :

Next Story