ഇറക്കുമതി ചുങ്കം; അമേരിക്കയും യൂറോപ്യന്‍ യൂണിയനും ചര്‍ച്ചക്ക്

ഇറക്കുമതി ചുങ്കം; അമേരിക്കയും യൂറോപ്യന്‍ യൂണിയനും ചര്‍ച്ചക്ക്
ഇറക്കുമതി തീരുവ വര്‍ധിപ്പിച്ച അമേരിക്കന്‍ നടപടിക്കെതിരെ അതേ നാണയത്തില്‍ തന്നെ ചൈന തിരിച്ചടിച്ചിരുന്നു. 128 അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം നികുതി ചൈനയും വര്‍ധിപ്പിച്ചു
ഇറക്കുമതി ചുങ്കം വര്‍ധിപ്പിച്ച നടപടിയില്‍ അമേരിക്കയുമായി ചര്‍ച്ചക്കൊരുങ്ങി യൂറോപ്യന്‍ യൂണിയന്‍. വ്യാപാരയുദ്ധം ഒഴിവാക്കാന്‍ ചര്‍ച്ചകള്‍ അനിവാര്യമാണെന്ന് ജര്‍മ്മന്‍ സാമ്പത്തികകാര്യ വക്താവ് പറഞ്ഞു.
വ്യാപാര അസമത്വം ആരോപിച്ച് അമേരിക്ക ഇറക്കുമതിനികുതി വര്‍ധിപ്പിച്ചിരുന്നു. സ്റ്റീല്‍ അലുമിനിയം ഇറക്കുമതിക്ക് ഉയര്‍ത്തിയ നികുതി പിന്നീട് മറ്റ് ഉത്പന്നങ്ങളുടെ ഇറക്കുമതികള്‍ക്കും അമേരിക്ക ബാധകമാക്കി. ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് 50 ബില്ല്യണ്‍ ഡോളറിന്റെ നികുതിയാണ് അമേരിക്ക ചുമത്തിയത്. ഈ സാഹചര്യത്തില്‍ വ്യാപാരയുദ്ധം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് യൂറോപ്യന്‍ യൂണിയന്‍ അമേരിക്കയുമായി ചര്‍ച്ചക്കൊരുങ്ങുന്നത്.
ഇറക്കുമതി തീരുവ വര്‍ധിപ്പിച്ച അമേരിക്കന്‍ നടപടിക്കെതിരെ അതേ നാണയത്തില്‍ തന്നെ ചൈന തിരിച്ചടിച്ചിരുന്നു. 128 അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം നികുതി ചൈനയും വര്‍ധിപ്പിച്ചു. അമേരിക്കന്‍ നടപടിയിലൂടെയുണ്ടാകുന്ന നഷ്ടം മറികടക്കാനാണ് നികുതി വര്‍ധനയെന്ന് ചൈന വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ചൈനയുമായും ചര്‍ച്ച നടത്തേണ്ടത് അനിവാര്യമാണെന്നും ജര്‍മ്മന്‍ സാമ്പത്തികകാര്യ വക്താവ് പറഞ്ഞു.
Adjust Story Font
16

