Quantcast

ജര്‍മ്മനിയില്‍ ഇനി സ്വവര്‍ഗ വിവാഹം നിയമവിധേയം

MediaOne Logo

Jaisy

  • Published:

    5 Jun 2018 1:24 AM GMT

ജര്‍മ്മനിയില്‍ ഇനി സ്വവര്‍ഗ വിവാഹം നിയമവിധേയം
X

ജര്‍മ്മനിയില്‍ ഇനി സ്വവര്‍ഗ വിവാഹം നിയമവിധേയം

സ്വവർഗാനുരാഗികൾക്ക്​ നിയമവിധേയമായി വിവാഹം കഴിക്കാനും കുട്ടികളെ ദത്തെടുക്കാനും സാധിക്കും

ജര്‍മനിയില്‍ ഇനി സ്വവര്‍ഗ വിവാഹം നിയമവിധേയം. ജര്‍മന്‍ പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ ഭൂരിപക്ഷം പേരും അനുകൂലമായി വോട്ടുചെയ്തു. നിയമം പ്രാബല്യത്തിൽ വരുന്നതോടെ സ്വവർഗാനുരാഗികൾക്ക്​ നിയമവിധേയമായി വിവാഹം കഴിക്കാനും കുട്ടികളെ ദത്തെടുക്കാനും സാധിക്കും.

ജർമൻ ചാൻസലർ ആംഗല മെർകൽ സ്വവർഗ വിവാഹത്തിനെതിരെയുള്ള തന്റെ നിലപാട് ​മാറ്റിയതോടെയാണ് വോട്ടെടുപ്പിലേക്ക്​കാര്യങ്ങൾ എത്തിയത്​. മുന്‍ നിലപാടില്‍ നിന്ന് വ്യത്യസ്തമായി മനഃസാക്ഷി വോട്ടു ചെയ്യാനാണ്​ പാർട്ടി എം.പിമാരോട്​ആംഗല മെർകൽ ആവശ്യപ്പെട്ടത്​. തുടർന്നു നടന്ന വോട്ടെടുപ്പില്‍​ഭൂപിപക്ഷം എം.പിമാരും വിവാഹം നിയമവിധേയമാക്കാൻ വോട്ടുചെയ്തു. 393 എം.പിമാർ അനുകൂലിച്ചപ്പോൾ 226 പേർ നിയമ​ഭേദഗതിയെ എതിർത്ത് വോട്ടുചെയ്തു. നാലു പേർ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു. മറ്റു യൂറോപ്യന്‍ രാഷ്ട്രങ്ങളായ അയർലാന്റ്​, ഫ്രാൻസ്​, സ്പെയിൻ എന്നിവിടങ്ങളിൽ സ്വവർഗ വിവാഹം നേരത്തെ തന്നെ നിയമവിധേയമാണ്​. നിയമം പ്രാബല്യത്തിൽ വരുന്നതോടെ സ്വവർഗാനുരാഗികൾക്ക്​ നിയമവിധേയമായി വിവാഹിതരാകാനും കുട്ടികളെ ദത്തെടുക്കാനും സാധിക്കും. 2013ലെ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത്​സ്വവർഗ വിവാഹത്തിനെതിരായ നിലപാടെടുത്തതിനെ തുടര്‍ന്ന് ആംഗല മെര്‍ക്കലിന് തിരിച്ചടി നേരിട്ടിരുന്നു. സെപ്റ്റംബറില്‍ നടക്കുന്ന ഫെഡറല്‍ തെരഞ്ഞെടുപ്പിന് ശേഷമാകും നിയമം പ്രാബല്യത്തില്‍ വരിക.

TAGS :

Next Story