Quantcast

ഗുഹയിലെ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ തായ് നേവി സീല്‍ ടീം തിരിച്ചെത്തി

ചിയാങ് റായ് പ്രവിശ്യയിലെത്തിയ ഉദ്യോഗസ്ഥരെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് സ്വീകരിച്ചത്

MediaOne Logo

Web Desk

  • Published:

    13 July 2018 2:46 AM GMT

ഗുഹയിലെ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ തായ് നേവി സീല്‍ ടീം തിരിച്ചെത്തി
X

തായ്‍ലന്റ് ഗുഹയിലെ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ തായ് നേവി സീല്‍ ടീം തിരിച്ചെത്തി. ചിയാങ് റായ് പ്രവിശ്യയിലെത്തിയ ഉദ്യോഗസ്ഥരെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് സ്വീകരിച്ചത്. അതേസമയം പന്ത്രണ്ടു കുട്ടികളും ഫുട്ബോൾ പരിശീലകനും സുഖം പ്രാപിക്കുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു.

തായ്‍ലന്റിലെ ഗുഹയില്‍ കുടുങ്ങിയ 13 പേര്‍ക്ക് പ്രാണവായു നല്‍കണം, അവരെ പുറത്തെത്തിക്കണം എന്ന വലിയൊരു ദൌത്യം ഏറ്റെടുത്ത് പുറപ്പെട്ടര്‍. ജീവനോടെ തിരികെ വരുമെന്നോ എന്നു പോലും ഉറപ്പില്ലാത്ത രക്ഷാപ്രവര്‍ത്തനം. ലോകം ഒന്നടങ്കം പ്രാര്‍ത്ഥിച്ചത് ഇവര്‍ക്ക് വേണ്ടി കൂടിയായിരുന്നു. ഗുഹയിലെ രക്ഷാദൌത്യത്തിന് നേതൃത്വം നല്‍കിയ പ്രത്യേക നീന്തല്‍ വിഭാഗമായ തായ് നേവി സീല്‍.

ചിയാങ് റായ് പ്രവിശ്യയില്‍ ദൌത്യം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ ടീമിന് രാജ്യം ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് സ്വീകരിച്ചത്. രക്ഷാസംഘത്തിലെ തായ് ഹീറോസിലെ കാണാനും അവരെ സ്വീകരിക്കാനും നിരവധിപ്പേരാണ് എത്തിയത്. ഭാവിയിലെ ഫുട്ബോള്‍ താരങ്ങളാകേണ്ട കുട്ടികളെ രക്ഷിച്ചതില്‍ സന്തോഷമുണ്ടെന്നും വരും തലമുറക്ക് ഈ രക്ഷാപ്രവര്‍ത്തനം ഒരു മാതൃകയാകട്ടേയെന്നും തായ് നേവി സീല്‍ അഡ്മിറല്‍ പ്രതികരിച്ചു. 30 ദിവസത്തെ വിശ്രമമാണ് ഇവര്‍ക്കായി സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.

TAGS :

Next Story