Quantcast

വാടക ഗര്‍ഭധാരണ നിയമത്തില്‍ തിരുത്ത്; ഇസ്രയേലില്‍ കടുത്ത പ്രതിഷേധം 

വാട‍ക ഗര്‍ഭപാത്രവുമായി ബന്ധപ്പെട്ട് ഏകപക്ഷീയമായ നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നാരോപിച്ചാണ് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്. 

MediaOne Logo

Web Desk

  • Published:

    24 July 2018 4:33 AM GMT

വാടക ഗര്‍ഭധാരണ നിയമത്തില്‍ തിരുത്ത്; ഇസ്രയേലില്‍ കടുത്ത പ്രതിഷേധം 
X

വാടക ഗര്‍ഭധാരണം സംബന്ധിച്ച നിയമത്തില്‍ ഏകപക്ഷീയമായി പാര്‍ലമെന്‍റ് മാറ്റം വരുത്തിയതിനെ തുടര്‍ന്ന് ഇസ്രയേലില്‍ വ്യാപക പ്രതിഷേധം. എല്ലാവര്‍ക്കും തുല്യത ഉറപ്പ് വരുത്തണമെന്നും വിവാദ നിയമം പരിഷ്കരിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. തലസ്ഥാനമായ തെല്‍ അവീവില്‍ ഇന്നലെ നടന്ന പ്രതിഷേധ പ്രകടനത്തില്‍ ആയിരകണക്കിനു ആളുകളാണ് പങ്കെടുത്തത്.

വാട‍ക ഗര്‍ഭപാത്രവുമായി ബന്ധപ്പെട്ട് ഏകപക്ഷീയമായ നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നാരോപിച്ചാണ് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്. വിവാദ നിയമം പരിഷ്കരിക്കണമെന്നും എല്ലാവര്‍ക്കും തുല്യത ഉറപ്പ് വരുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. അയലന്‍ ഫ്രീ വെയ് അടക്കമുള്ള തലസ്ഥാനത്തെ പ്രധാന പാതകളെല്ലാം ഉപരോധിച്ച പ്രതിഷേധക്കാര്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്‍റെ ഔദ്യോഗിക വസതിക്കു മുന്നിലും സമരം സംഘടിപ്പിച്ചു. രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളിലും സമരക്കാര്‍ ഒത്തു കൂടി.

ഒറ്റക്ക് താമസിക്കുന്ന സ്ത്രീകളും സ്വവര്‍ഗാനുരാഗികളായ വനിതാ ദമ്പതികള്‍ക്കും അനുകൂലമായി വാടക ഗര്‍ഭപാത്രത്തിന്‍റെ സഹായത്തോടെ കുട്ടികള്‍ക്ക് ജന്മം നല്‍കുന്ന നിയമം നേരത്തെ ഇസ്രയേല്‍ പാര്‍ലമെന്‍റ് പാസാക്കിയിരുന്നു. നിയമത്തിന് പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവും പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതേ നിയമം സ്വവര്‍ഗാനുരാഗികളായ പുരുഷ ദമ്പതികള്‍ക്കും ബാധകമാക്കണമെന്ന ആവശ്യം ഉയര്‍ന്നതോടെയാണ് ഇപ്പോഴത്തെ പ്രതിഷേധങ്ങള്‍ക്ക് കാരണമായത്.

TAGS :

Next Story