പാകിസ്താനില്‍ സര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങി ഇമ്രാന്‍ ഖാന്‍
തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്ന് പാകിസ്താന്‍ മുസ്‍ലിം ലീഗ് ആരോപിച്ചു. തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്ന് പിഎംഎല്‍ വ്യക്തമാക്കി. അട്ടിമറി നടന്നെന്ന ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷേധിച്ചു.

പാകിസ്താനില്‍ സര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങി തഹ് രീകെ ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഇമ്രാന്‍ ഖാന്‍. ഇന്നലെ നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വന്നപ്പോള്‍ 120 മണ്ഡലങ്ങളില്‍ ഇമ്രാന്‍ഖാന്റെ പി.ടി.ഐക്ക് ലീഡ്. തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നുവെന്ന് ആരോപിച്ച്പാകിസ്താന് മുസ്ലിം ലീഗും പാകിസ്താന് പീപ്പിള്‍സ് പാര്‍ട്ടിയും രംഗത്തെത്തി. തെരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
272 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇതുവരെ പുറത്ത് വന്ന ഫല പ്രകാരം 120 സീറ്റുകളിലാണ് പി.ടി.ഐ ലീഡ് ചെയ്യുന്നത്. പാകിസ്ഥാന്‍ മുസ്ലിം ലീഗ് 60 സീറ്റുകളുമായി രണ്ടാം സ്ഥാനത്തും, പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി 40 സീറ്റുകളുമായി മൂന്നാം സ്ഥാനത്തുമെത്തി. തെരഞ്ഞെടുപ്പിന്‍റെ ഔദ്യോഗിക ഫല പ്രഖ്യാപനം ഇതുവരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയിട്ടില്ല. ഭരിക്കാന്‍ 137 സീറ്റുകളാണ് ലഭിക്കേണ്ടത്. എന്നാല്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന പ്രഖ്യാപനവുമായി മുന്‍ ക്രിക്കറ്റ് താരവും തഹ് രീകെ ഇന്‍സാഫ് നേതാവുമായ ഇമ്രാന്‍ ഖാന്‍ രംഗത്തെത്തി. പാകിസ്താന്‍ ഇതുവരെ കാണാത്ത നല്ല ഭരണമാണ് വരാനിരിക്കുന്നതെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഇന്ത്യയുമായി ചര്‍ച്ച നടത്തി കശ്മീരികളുടെ പ്രശ്നത്തിന് പരിഹാരം കാണുമെന്നും ഇമ്രാന് ഖാന്‍ പറഞ്ഞു.
നവാസ് ഷരീഫിന്റെ പാകിസ്ഥാന്‍ മുസ്ലിം ലീഗ് 60 സീറ്റുകളില്‍ ഒതുങ്ങി. സിന്ധ് മേഖലയിലെ ശക്തി കേന്ദ്രങ്ങള്‍ പിടിച്ച് നിര്‍ത്തിയെങ്കിലും പീപ്പിള്‍സ് പാര്‍ട്ടിക്ക് 40 സീറ്റുകളിലെ ലീഡ് ചെയ്യാനായുള്ളു. ജമാഅത്തെ ഇസ്ലാമി ഉള്‍പ്പെടേയുള്ള ഇസ്ലാമിസ്റ്റ് പാര്‍ട്ടികളുടെ സഖ്യമായ മജിലിസെ മുത്തഹിത അമല്‍ 9 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. പതിനാറ് സ്വന്ത്രന്‍മാരും മുന്നേറുന്നുണ്ട്. ഇവരുടെ പിന്തുണയോടെ പിടിഐ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യതയാണ് നിലവിലുള്ളത്. തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നു എന്ന ആരോപണവുമായി പാകിസ്താന് മുസ്ലിം ലീഗും പാകിസ്താന് പീപ്പിള്‍സ് പാര്‍ട്ടിയും രംഗത്തെത്തി.
എന്നാല്‍ നൂറ് ശതമാനവും സുതാര്യമായ തെരഞ്ഞെടുപ്പാണ് നടന്നതെന്നും ചില സാങ്കേതിക പ്രശ്നങ്ങള്‍ കാരണമാണ് ഫലം പൂര്‍ണമായി വരാന്‍ വൈകുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി
Adjust Story Font
16

