Quantcast

ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തിരക്കിട്ട നീക്കത്തില്‍

അതേ സമയം വോട്ടെടുപ്പില്‍ അട്ടമറി നടന്നിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തി

MediaOne Logo
ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തിരക്കിട്ട നീക്കത്തില്‍
X

പാകിസ്താനില്‍ തഹ്‍രീകെ ഇന്‍സാഫ് നേതാവ് ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തിരക്കിട്ട നീക്കത്തില്‍. അതേ സമയം വോട്ടെടുപ്പില്‍ അട്ടമറി നടന്നിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തി.

ഫലം പ്രഖ്യാപിച്ച 266 സീറ്റുകളില്‍ 116 സീറ്റുകളാണ് ഇമ്രാന്‍ ഖാന്റെ പി.ടി.ഐ നേടിയിട്ടുള്ളത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ 21 പേരുടെ പിന്തുണകൂടി ഇമ്രാന് ആവശ്യമാണ്. സ്വതന്ത്രരുടെയും ചെറുകക്ഷികളുടെയും പിന്തുണ നേടി പ്രധാനമന്ത്രി പദത്തിലെത്താനുള്ള ശ്രമത്തിലാണ് ഇമ്രാന്‍ ഖാന്‍. അതേസമയം മുത്തഹിദേ മജ് ലിസുല്‍ അമലിന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം പ്രതിപക്ഷ കക്ഷികള്‍ തെരഞ്ഞെടുപ്പ് വിധി അംഗീകരിക്കില്ലെന്ന നിലപാടുമായി രംഗത്തെത്തി. തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്നും ഇവര്‍ പ്രഖ്യാപിച്ചു.

എന്നാല്‍ നവാസ് ശരീഫിന്റെ പാകിസ്താന്‍ മുസ്ലിം ലീഗ് പാര്‍ട്ടി ഇന്നലെ നിലപാട് മയപ്പെടുത്തി. തെരഞ്ഞെടുപ്പിലെ ക്രമക്കേടില്‍ സംശയമുണ്ടെങ്കിലും തങ്ങള്‍ പ്രതിപക്ഷത്തിരിക്കുമെന്ന് പിഎംഎൽ- എൻ പ്രസിഡന്റും നവാസിന്റെ സഹോദരനുമായ ഷഹബാസാണ് വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ ക്രമക്കേടുണ്ടായെന്ന ആരോപണം അന്വേഷിക്കുമെന്ന് ഇമ്രാന്‍ഖാന്‍ പറഞ്ഞു.

Next Story