സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വിദേശ നേതാക്കളെ ക്ഷണിക്കില്ലെന്ന് പാക് വിദേശകാര്യ മന്ത്രാലയം
ചടങ്ങ് സംബന്ധിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു

ആഗസ്റ്റ് 11 നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വിദേശ നേതാക്കളെ ക്ഷണിക്കില്ലെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം. ചടങ്ങ് സംബന്ധിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ സാര്‍ക്ക് രാജ്യങ്ങളിലെ മുഴുവന്‍ നേതാക്കളെയും സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിക്കും എന്ന് റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് പാക് വിദേശകാര്യമന്ത്രാലയത്തിന്റെ വെളിപ്പെടുത്തല്‍. മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് പോലെ വിദേശ നേതാക്കളെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും ഇത് സംബന്ധിച്ച് അന്തിമ തീരുമാനത്തില്‍ എത്തിയിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എല്ലാ വകുപ്പുകളുടേയും അഭിപ്രായം ഇക്കാര്യത്തില്‍ ആരായുമെന്നും അതിന് ശേഷമായിരുന്നു ആരെയെല്ലാം ചടങ്ങില്‍ പങ്കെടുപ്പിക്കുക എന്നത് സംബന്ധിച്ച് തീരുമാനം കൈക്കൊള്ളുകയുള്ളു എന്നും അറിയിച്ചു. എന്നാല്‍ നിയുക്ത പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് അമീര്‍ഖാനും കപില്‍ ദേവിനും സുനില്‍ ഗുവാസ്കറിനും ക്ഷണം ലഭിച്ചിട്ടുണ്ട്. നരേന്ദ്രമോദി ചടങ്ങില്‍ പങ്കെടുക്കുന്നതോടെ ഇന്ത്യ - പാക് ബന്ധം കൂടുതല്‍ മെച്ചപ്പെടുമെന്ന പ്രതീക്ഷയിലായിരുന്നു രാഷ്ട്രീയ നിരീക്ഷകര്‍.
Adjust Story Font
16

