മാലിയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വീണ്ടും സാധ്യത
വ്യക്തമായ ഭൂരിപക്ഷം ഇരു സ്ഥാനാര്‍ത്ഥികള്‍ക്കും ലഭിക്കാത്തതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വീണ്ടും നടത്താന്‍ ആലോചിക്കുന്നത്

മാലിയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വീണ്ടും സാധ്യത. വ്യക്തമായ ഭൂരിപക്ഷം ഇരു സ്ഥാനാര്‍ത്ഥികള്‍ക്കും ലഭിക്കാത്തതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വീണ്ടും നടത്താന്‍ ആലോചിക്കുന്നത് .
ജൂലൈ 29നാണ് മാലിയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. കേവല ഭൂരിപക്ഷെ ഇല്ലാത്തതിനാല്‍ തെരഞ്ഞെടുപ്പ് വീണ്ടും നടത്താനാണ് സാധ്യത. നിലവിലെ പ്രസിഡന്റ് ഇബ്രാഹിം ബൌബേക്കര്‍ കെയ്തയും സൌ മെയല സിസയും തമ്മിലാണ് മത്സരിച്ചത്. എന്നാല്‍ വ്യക്തമായ ഭൂരിപക്ഷം ഇരുകൂട്ടര്‍ക്കും ലഭിച്ചിട്ടില്ലന്നാണ് സര്‍ക്കാരിന്റെ പ്രാഥമിക നിഗമനം .
പടിഞ്ഞാറ് ആഫ്രിക്കൻ രാജ്യത്തില്‍ നിന്ന്41.4 ശതമാനം വോട്ടാണ് ഇബ്രാഹിം ബൌബേകകറിന് ലഭിച്ചത് സൌ മെയല ക്ക് ലഭിച്ചത്17.8 ശതമാനവും. 50 ശതമാനത്തില്‍ കുടുതല്‍ വോട്ട് നേടുന്ന സ്ഥാനാര്‍ത്ഥിക്കാണ് പ്രസിഡന്റ് സ്ഥാനം ലഭിക്കുക.
Next Story
Adjust Story Font
16

