Quantcast

യെമനിലെ യുദ്ധക്കെടുതികള്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍

ഹീനമായ മനുഷ്യത്വ രഹിത ആക്രമണമാണ് യെമനില്‍ സാധാരണക്കാര്‍ക്ക് നേരെ നടക്കുന്നത്

MediaOne Logo

Web Desk

  • Published:

    6 Aug 2018 2:23 AM GMT

യെമനിലെ യുദ്ധക്കെടുതികള്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍
X

യെമനിലെ യുദ്ധക്കെടുതികള്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍. ഹീനമായ മനുഷ്യത്വ രഹിത ആക്രമണമാണ് യെമനില്‍ സാധാരണക്കാര്‍ക്ക് നേരെ നടക്കുന്നത്. രാഷ്ട്രീയ പരിഹാരമാണ് വേണ്ടതെന്നും യുറോപ്യന്‍ യൂണിയന്‍ അഭിപ്രായപ്പെട്ടു.

യെമനിലെ തുറമുഖ നഗരമായ ഹുദൈദയില്‍ സൌദി - യു.എ.ഇ സഖ്യ സേനാ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ 55 ഓളം പേര്‍ കൊല്ലപ്പെട്ടു. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം സഖ്യ സേന നിഷേധിച്ചിരുന്നു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരും പരിക്കേറ്റവരും സാധാരണക്കാരായിരുന്നു.ഹുദൈദ തുറമുറഖം ഹൂതി സേനയില്‍ നിന്ന് ഇക്കഴിഞ്ഞ ജൂണില്‍ യെമന്‍ സൈന്യം തിരിച്ച് പിടിച്ചത്. 2014 മുതല്‍ ഹൂതി വിമതരുടെ നിയന്ത്രണത്തിലായിരുന്നു ഹുദൈദ തുറമുഖം , യെമനിലേക്കുള്ള 70 ശതമാനം ഇറക്കുമതിയും ഹുദൈദ തുറമുഖം വഴിയായിരുന്നു . പ്രധാനമായും ഭക്ഷണമായിരുന്നു ഇറക്കുമതി ചെയ്തിരുന്നത് . എന്നാല്‍ തുറമുഖം വഴി ആയുധം ഇറക്കുമതി ചെയ്യുന്നു എന്നായിരുന്നു സൌദി- യു. എ.ഇ സഖ്യ സേനയുടെ ആരോപണം.

യു.എന്‍ റിപ്പോര്‍ട്ട് അനുസരിച്ച് 12 ലക്ഷത്തിലധികം ആളുകളാണ് ആക്രമണം തുടങ്ങിയത് മുതല്‍ നഗരം വിട്ടത് . 2014 ല്‍ യെമനിലെ തന്ത്ര പ്രധാന മേഖളകളെല്ലാം ഹൂതി വിമതരുടെ കയ്യിലായപ്പോഴാണ് . അമേരിക്കന്‍ സഹായത്തോടെ സൌദി- യു.എ.ഇ സഖ്യ സേനയും യെമന്‍ സൈന്യവും സംയക്തമായി വിമതര്‍ക്ക് നേരെ ആക്രമണം തുടങ്ങിയത് .

സ്കൂള്‍,ആശുപത്രി, മാര്‍ക്കറ്റുകള്‍ തുടങ്ങിയ ഇടങ്ങളിലുള്ള ആക്രമണങ്ങള്‍ യൂറോപ്പ്യന്‍ യൂണിയന്‍ അപലപിച്ചു . ഇത് വരെ ആക്രമണങ്ങളില്‍ കൊല്ല്പെട്ടവരുടെ എണ്ണം 10000 ലധികമാണ്.ഈ സാഹചര്യത്തിലാണ് യെമനിലെ സംഘര്‍ഷത്തില്‍ യൂറോപ്പ്യന്‍ യൂണിയന്‍ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.

TAGS :

Next Story