Quantcast

ആഫ്രിക്കന്‍ രാഷ്ട്രങ്ങളുമായുള്ള അസമത്വം കുറക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ ഇടപെടണമെന്ന് സ്പാനിഷ് പ്രധാമന്ത്രി

ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലുമായി ഒരു സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് സ്പാനിഷ് പ്രധാനമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്.

MediaOne Logo

Web Desk

  • Published:

    12 Aug 2018 2:36 AM GMT

ആഫ്രിക്കന്‍ രാഷ്ട്രങ്ങളുമായുള്ള അസമത്വം കുറക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ ഇടപെടണമെന്ന് സ്പാനിഷ് പ്രധാമന്ത്രി
X

ആഫ്രിക്കന്‍ രാഷ്ട്രങ്ങളുമായുള്ള അസമത്വം കുറക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ ഇടപെടണമെന്ന് സ്പാനിഷ് പ്രധാമന്ത്രി പെട്രോ സാഞ്ചസ്. ഇത് അനിയന്ത്രിതമായ കുടിയേറ്റം കുറക്കാന്‍ ഉപകരിക്കുമെന്നും സാഞ്ചസ് പറഞ്ഞു.

ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലുമായി ഒരു സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് സ്പാനിഷ് പ്രധാനമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. ഭൂഖണ്ഡങ്ങള്‍ക്കിടയിലുള്ള സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ വിടവുകള്‍ കുറയ്ക്കാനും യൂറോപ്പ് ശ്രമിക്കണമെന്നും സാഞ്ചസ് കൂട്ടിച്ചേര്‍ത്തു. കുടിയേറ്റ നയത്തില്‍ സമരഗ്രമായ മാറ്റങ്ങള്‍ ആവശ്യമാണ്. സ്‌പെയിന്‍ വഴി ജര്‍മനിയിലേക്കുള്ള കുടിയേറ്റം തടയാന്‍ സ്‌പെയിന്‍ പ്രതിജ്ഞാബദ്ധമാണെന്നും സാഞ്ചസ് പറഞ്ഞു.

രണ്ട് ദിവസത്തെ സ്‌പെയിന്‍ സന്ദര്‍ശനശനത്തിനാണ് ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ സ്‌പെയിനിലെത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി പ്രശ്‌നങ്ങളും യൂറോപ്യന്‍ അജന്‍ഡയും ചര്‍ച്ചയാകും. മെഡിറ്ററേനിയന്‍ കടല്‍ വഴിയുള്ള അനധികൃത കുടിയേറ്റം 2015നെ അഭേക്ഷിച്ച് വളരെയധികം കുറഞ്ഞിട്ടുണ്ട്.

TAGS :

Next Story