Quantcast

കേരളത്തിന്‌ സാന്ത്വനവുമായി ദലൈലാമ; 11 ലക്ഷം രൂപ നല്‍കി

പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടവരെയും സമ്പാദ്യം നശിച്ചവരെയും ഓർത്ത്‌ ദുഃഖിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയനയച്ച കത്തിൽ ദലൈലാമ അറിയിച്ചു

MediaOne Logo

Web Desk

  • Published:

    22 Aug 2018 4:20 AM GMT

കേരളത്തിന്‌ സാന്ത്വനവുമായി ദലൈലാമ; 11 ലക്ഷം രൂപ നല്‍കി
X

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിന്‌ സാന്ത്വനവുമായി ദലൈലാമ. പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടവരെയും സമ്പാദ്യം നശിച്ചവരെയും ഓർത്ത്‌ ദുഃഖിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയനയച്ച കത്തിൽ ദലൈലാമ അറിയിച്ചു.

മികച്ച രീതിയിൽ നടക്കുന്ന ദുരിതാശ്വാസപ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. 11 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ അദ്ദേഹം സംഭാവന നൽകി. തുക പ്രത്യേക ദൂതൻവഴി കേരള ഹൗസിൽ ഏൽപ്പിച്ചു.

TAGS :

Next Story