മൈക്ക് പോംപിയോയുടെ ഉത്തരകൊറിയൻ യാത്ര റദ്ദാക്കി
പ്രഡിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശപ്രകാരമാണ് യാത്ര റദ്ദാക്കിയത്

ആണവനിരായുധീകരണത്തിനായി ഉത്തരകൊറിയയുടെ ഭാഗത്തുനിന്ന് വേണ്ട രീതിയിലുള്ള പ്രവര്‍ത്തനങ്ങൾ നടക്കുന്നില്ലെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ട്വീറ്റിനെത്തുടർന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ ഉത്തരകൊറിയന്‍ സന്ദർശനം റദ്ദാക്കി.
അടുത്തയാഴ്ച ഉത്തരകൊറിയ സന്ദര്‍ശിക്കാനായിരുന്നു പോംപിയോയുടെ പദ്ധതി. പോംപിയോക്കൊപ്പം പുതിയതായി നിയമിക്കപ്പെട്ട ഉത്തരകൊറിയന്‍ പ്രത്യേക ദൂതന്‍ സ്റ്റീഫന്‍ ബീഗനും ഉത്തരകൊറിയ സന്ദര്‍ശിക്കാനായിരുന്നു തീരുമാനം.
ആണവനിരായുധീകരണം നടപ്പാക്കാന്‍ ചൈന അമേരിക്കക്കുമേല്‍ സമ്മര്‍ദം ചെലുത്തുന്നില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി. പുതിയ ഭൂകണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ നിര്‍മാണത്തിലാണ് ഉത്തരകൊറിയയെന്ന് കഴിഞ്ഞ ദിവസം പേര് വെളിപ്പെടുത്താത്ത ഒരു അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ആരോപിച്ചിരുന്നു. ആണവ പദ്ധതികളുമായി ഉത്തരകൊറിയ മുന്നോട്ടുപോകുന്നതായി ഐക്യരാഷ്ട്ര സംഘടനയുടെ ന്യൂക്ലിയര്‍ ഏജന്‍സിയും വ്യക്തമാക്കിയിരുന്നു. ഉത്തരകൊറിയ ഒരു ആണവ ഭീഷണിയായി നിലനില്‍ക്കില്ലെന്നായിരുന്നു ജൂണില്‍ നടന്ന അമേരിക്ക - ഉത്തരകൊറിയ ഉച്ചകോടിക്ക് ശേഷം ഡോണള്‍ഡ് ട്രംപ് പ്രസ്താവിച്ചിരുന്നത്.
Adjust Story Font
16

