Quantcast

സമൂഹ മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പുമായി ട്രംപ്

ഗൂഗിളും ഫേസ്ബുക്കും ട്വിറ്ററും തെളിവുകളില്ലാതെ പക്ഷപാതപരമായ രാഷ്ട്രീയ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് ട്രംപ് ആരോപിച്ചു.

MediaOne Logo

Web Desk

  • Published:

    29 Aug 2018 8:34 AM IST

സമൂഹ മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പുമായി ട്രംപ്
X

സമൂഹ മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഗൂഗിളും ഫേസ്ബുക്കും ട്വിറ്ററും തെളിവുകളില്ലാതെ പക്ഷപാതപരമായ രാഷ്ട്രീയ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു വെന്ന് ട്രംപ് ആരോപിച്ചു. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ആരോപണം ഗൂഗിള്‍ നിഷേധിച്ചു.

ഗൂഗിള്‍, ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ ‍ പക്ഷപാതപരമായ രാഷ്ട്രിയ നിലപാട് സ്വീകരിക്കുന്നു എന്നും , തെളിവുകളില്ലാതെ വ്യാജ വാര്‍ത്ത നല്‍കുന്നും എന്ന് ചൂണ്ടികാട്ടിയാണ് സമൂഹമാധ്യമങ്ങള്‍ക്ക് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നെതിരെ നിരവധി പരാതികള്‍ ലഭിക്കുന്നുണ്ട്. ജനങ്ങളോട് ഇത്തരത്തില്‍ ചെയ്യാന്‍ പാടില്ലെന്നും ട്രപ് വ്യക്തമാക്കി, എന്നാല്‍ രാഷ്ടീയ അജണ്ടയോ ഏതെങ്കിലും രാഷ്ട്രീയ പ്രത്യയശാസ്ത്രത്തോട് പ്രത്യേക മമതയോ ഇല്ലെന്ന് ഗൂഗിളും വ്യക്തമാക്കി.

TAGS :

Next Story