Quantcast

ഇറാനെതിരെയുള്ള ഉപരോധം; വിധി പറയാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് അധികാരമില്ലെന്ന് അമേരിക്ക

ആണവ കരാര്‍ റദ്ദാക്കിയതിന് ശേഷം വീണ്ടും ഉപരോധം കൊണ്ടുവന്നതിനെ ചോദ്യം ചെയ്ത് ഇറാന്‍ സമര്‍പ്പിച്ച ഹരജിയിലാണ് അമേരിക്ക നിലപാട് വ്യക്തമാക്കിയത്. 

MediaOne Logo
ഇറാനെതിരെയുള്ള ഉപരോധം; വിധി പറയാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് അധികാരമില്ലെന്ന് അമേരിക്ക
X

ഇറാനെതിരെ ഉപരോധം കൊണ്ടുവന്നതില്‍ വിധി പറയാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് അധികാരമില്ലെന്ന് അമേരിക്ക. ആണവ കരാര്‍ റദ്ദാക്കിയതിന് ശേഷം വീണ്ടും ഉപരോധം കൊണ്ടുവന്നതിനെ ചോദ്യം ചെയ്ത് ഇറാന്‍ സമര്‍പ്പിച്ച ഹരജിയിലാണ് അമേരിക്ക നിലപാട് വ്യക്തമാക്കിയത്. രാഷ്ട്രത്തിന്റെ സുരക്ഷയും മറ്റ് താത്പര്യങ്ങളും സംരക്ഷിക്കുന്നതിന് അവകാശമുണ്ടെന്ന് അമേരിക്ക കോടതിയില്‍ വ്യക്തമാക്കി.

ഉപരോധം ഏര്‍പ്പെടുത്തിയ ട്രംപ് ഭരണകൂടത്തിന്റെ നടപടിയെ ചോദ്യം ചെയ്ത് ഇറാന്‍ സമര്‍പ്പിച്ച ഹരജിയെ തള്ളി അമേരിക്ക. ഇറാന്റെ നടപടി വഞ്ചനാപരമാണെന്ന് അമേരിക്ക അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ വാദിച്ചു. ആണവകരാര്‍ പുനസ്ഥാപിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വക്കുന്നതെന്നും യുഎസ് വ്യക്തമാക്കി. അമേരിക്ക വീണ്ടും ഉപരോധം കൊണ്ടുവന്നത് അംഗീകരിക്കാനാകില്ലെന്നും ഉപരോധം രാജ്യത്തെ സാമ്പത്തിക രംഗം തകര്‍ക്കുകയാണെന്നുമാണ് ഇറാന്‍ കഴിഞ്ഞ ദിവസം കോടതിയില്‍ വാദിച്ചത്. 1955ല്‍ ഒപ്പുവെച്ച സൌഹൃതകരാറിന്റെ ലംഘനമാണിതെന്നും അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചിരുന്നു.എന്നാല്‍ ഇറാന്റെ വാദത്തെ മുഴുവനായും അമേരിക്ക തള്ളി. ഇറാന്റെ നടപടി സൌഹൃദ കരാറിനെ വഞ്ചിക്കുന്നതണെന്ന് യുഎസ് അഭിഭാഷക വാദിച്ചു. ഡൊണാള്‍ഡ് ട്രംപ് തള്ളി കളഞ്ഞ ആണവ കരാര്‍ പുനസ്ഥാപിക്കുക മാത്രമാണ് ഹരജിയിലൂടെ ഇറാന്‍ ലക്ഷ്യം വയ്ക്കുന്നതെന്നും അമേരിക്ക വ്യക്തമാക്കി.

ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ ത​ർ​ക്ക​ത്തി​ൽ നി​യ​മ​പ​ര​മാ​യ തീ​രു​മാ​ന​ത്തി​ന്​ കോ​ട​തി​ക്ക്​ അ​ധികാരമില്ലെന്ന വാദവും അമേരിക്ക മുന്നോട്ട് വെച്ചു. വാദം നാളെയും തുടരും. ദിവസങ്ങള്‍ നീണ്ട വാദത്തിന് ശേഷമാകും കോടതി നിലപാട് വ്യക്തമാക്കുക എന്നാണ് സൂചന. ആണവ കരാരിറില്‍ നിന്ന് പിന്മാറിയ ശേഷം ഇറാനെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയ അമേരിക്കയുടെ നടപടി ചോദ്യം ചെയ്ത് കഴിഞ്ഞ ജൂലൈയിലാണ് ഇറാന്‍ അന്താരാഷ്ട്രനീതിന്യായ കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.

TAGS :

Next Story