Quantcast

ഇത് വെറുമൊരു കൊക്കല്ല, കേക്കാണ്..കേക്ക്

ജീവികളുടെയും അല്ലാത്ത മറ്റു വസ്തുക്കളുടെയും ആകൃതിയിലാണ് ഇവരുടെ കേക്ക് നിര്‍മാണം

MediaOne Logo

Web Desk

  • Published:

    1 Sep 2018 2:50 AM GMT

ഇത് വെറുമൊരു കൊക്കല്ല, കേക്കാണ്..കേക്ക്
X

പല തരം കേക്കുകള്‍ കണ്ടിട്ടുണ്ട് നമ്മളൊക്കെ. എന്നാല്‍ മറ്റുചില രൂപത്തിലുള്ള കേക്കുകളുണ്ടാക്കി വിസ്മയിപ്പിക്കുകയാണ് റഷ്യക്കാരിയായ ഒരു കേക്ക് മേക്കര്‍. ജീവികളുടെയും അല്ലാത്ത മറ്റു വസ്തുക്കളുടെയും ആകൃതിയിലാണ് ഇവരുടെ കേക്ക് നിര്‍മാണം.പല വസ്തുക്കളും ഒരു കേക്കിന്റെ ആകൃതിയില്‍ വരുന്നത് സങ്കല്‍പ്പിക്കാന്‍ എളുപ്പമാണ്. എന്നാല്‍ അത് യാഥാര്‍ഥ്യമാക്കിയെടുക്കുകയാണ് എലന ഗ്നട്ട് എന്ന കേക്ക് മേക്കര്‍.

ജീവികളും മറ്റു വസ്തുക്കളുമൊക്കെയാണ് എലനയുടെ കേക്കുകളാവുന്നത്. അക്കൂട്ടത്തില്‍ ഞണ്ടിന്റെ ആകൃതിയിലും വീപ്പ, ഷൂ എന്നിവയുടെ ആകൃതിയുമൊക്കെയാണുള്ളത്. അങ്ങനെ തന്റെ ഉപയോക്താക്കളെ വിസ്മയിപ്പിക്കുകയാണ് ഈ റഷ്യക്കാരി. കേക്കുകളില്‍ പൂക്കള്‍കൊണ്ട് അലങ്കരിക്കുകയും പെയ്ന്റിംഗ് ചെയ്യുകയും ചെയ്യുന്നുണ്ട് എലന. ഓരോരുത്തരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ചാണ് ഈ അലങ്കാരപ്പണികളെല്ലാം.

ഞണ്ടിന് പുറമെ നീരാളിയുടെ ആകൃതിയിലും കേക്കുകള്‍ ഇവിടെ കിട്ടും. മുന്തിരി കൊണ്ടാണ് ഇങ്ങനെ വ്യത്യസ്ത രൂപങ്ങള്‍ പണിയുന്നത്. ഓരോ ഡിസൈനിനുമനുസരിച്ചിരിക്കും ഓരോന്നും ഉണ്ടാക്കിയെടുക്കുന്നതിന്റെ സമയം. എങ്കിലും സാധാരണ ഒന്നോ രണ്ടോ ദിവസമെടുക്കാറാണ് പതിവ്. ഏകദേശം 100 അമേരിക്കന്‍ ഡോളറാണ് കേക്കിന് വില. കേക്കിലൂടെ എലന ഇതിനകം സാമൂഹ്യ മാധ്യമങ്ങളിലും ശ്രദ്ധയാകര്‍ഷിക്കപ്പെട്ടു കഴിഞ്ഞു. 2,13,000 ഫോളോവേഴ്സാണ് ഇന്‍സ്റ്റഗ്രാമിലുള്ളത്.

TAGS :

Next Story