Quantcast

ബോളിവുഡ് ഗാനത്തിനൊപ്പം നൃത്തം ചെയ്ത് ഇന്ത്യ - പാക് സൈനികര്‍

ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്.സി.ഒ) സംഘടിപ്പിച്ച സൈനിക അഭ്യാസത്തിന്റെ ഭാഗമായാണ് ഇന്ത്യ - പാക് സൈനികര്‍ ഒരുമിച്ച് നൃത്തം ചവിട്ടിയത്. 

MediaOne Logo

Web Desk

  • Published:

    1 Sep 2018 8:01 AM GMT

ബോളിവുഡ് ഗാനത്തിനൊപ്പം നൃത്തം ചെയ്ത് ഇന്ത്യ - പാക് സൈനികര്‍
X

ബോളിവുഡ് ഗാനത്തിനൊപ്പം നൃത്തം ചെയ്യുന്ന ഇന്ത്യ - പാകിസ്താന്‍ സൈനികരുടെ വീഡിയോ നവമാധ്യമങ്ങളില്‍ വൈറലാകുന്നു. റഷ്യയിലെ ചെബര്‍കുലില്‍ വച്ച് നടത്തിയ സംയുക്ത സൈനിക അഭ്യാസത്തിന് ശേഷമായിരുന്നു ആഘോഷം. ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്.സി.ഒ) സംഘടിപ്പിച്ച സൈനിക അഭ്യാസത്തിന് പിന്നാലെയാണ് ഇന്ത്യ - പാക് സൈനികര്‍ ഒരുമിച്ച് നൃത്തം ചവിട്ടിയത്. ഇന്ത്യയും പാകിസ്താനും ഉള്‍പ്പെടെ എട്ട് രാജ്യങ്ങളുടെ സംഘമാണ് എസ്.സി.ഒ. ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷനില്‍ അംഗത്വം ലഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഇന്ത്യയും പാകിസ്താനും സംയുക്ത സൈനിക അഭ്യാസം നടത്തുന്നത്.

TAGS :

Next Story