Quantcast

മ്യാന്‍മാര്‍ പട്ടാളം റോഹിങ്ക്യകളോട് ചെയ്തത്.. യു.എന്‍ തെളിയിച്ചതിങ്ങനെ..

വിദേശ മാധ്യമ പ്രവര്‍ത്തകര്‍ക്കും മനുഷ്യാവകാശ സംഘടനകള്‍ക്കും കര്‍ശനമായ വിലക്കുള്ള മ്യാന്‍മറില്‍ യു.എന്‍ വംശഹത്യയുടെ തെളിവുകള്‍ കണ്ടെത്തിയത് കൃത്യമായ മുന്നൊരുക്കത്തിലൂടെയായിരുന്നു

MediaOne Logo

Web Desk

  • Published:

    4 Sep 2018 7:11 AM GMT

മ്യാന്‍മാര്‍ പട്ടാളം റോഹിങ്ക്യകളോട് ചെയ്തത്.. യു.എന്‍ തെളിയിച്ചതിങ്ങനെ..
X

വിവേചനരഹിതമായ അരുംകൊലകൾ, കത്തികരിഞ്ഞ് മണ്ണിലലിഞ്ഞ ഗ്രാമങ്ങൾ. ആക്രമണത്തിനിരയായ കുട്ടികൾ, കൂട്ടബലാൽസം ചെയ്യപ്പെട്ട സ്ത്രീകൾ. യു.എൻ കഴിഞ്ഞ ആഗസ്റ്റിൽ മ്യാൻമാർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണങ്ങളുടെ ബാക്കി പത്രങ്ങളാണിവ. അതെ, അന്താരാഷ്ട്ര നിയമത്തിന് കീഴിലെ ഏറ്റവും ഹീനമായ കുറ്റകൃതങ്ങൾ. റോഹിങ്ക്യകൾ അനാഥരാവുന്നത് ഇങ്ങിനെയാണ്.

പടിഞ്ഞാറൻ റാഖൈന്‍ പ്രവിശ്യകളിലെ റോഹിങ്ക്യൻ മുസ്‍ലിങ്ങളെ വംശഹത്യക്ക് ശ്രമിച്ച മ്യാൻമാർ സൈന്യത്തിന് നേരെ അന്വേഷണം വേണമെന്ന് യു.എൻ തീരുമാനിച്ചു. പക്ഷെ, സർക്കാരിന് മുന്നിൽ സമർപ്പിച്ച റിപ്പോർട്ട് അവർ തള്ളിക്കളയുകയും അന്വേഷണ ഉദ്യോഗസ്ഥരെ രാജ്യത്തേക്ക് വരാൻ സമ്മതിക്കില്ലെന്ന് അറിയിക്കുകയും ചെയ്തു. വിദേശ മാധ്യമ പ്രവര്‍ത്തകര്‍ക്കും മനുഷ്യാവകാശ സംഘടനകള്‍ക്കും കര്‍ശനമായ വിലക്കുള്ള മ്യാന്‍മറില്‍ യു.എന്‍ വംശഹത്യയുടെ തെളിവുകള്‍ കണ്ടെത്തിയത് കൃത്യമായ മുന്നൊരുക്കത്തിലൂടെയായിരുന്നു.

തുടക്കം ഇങ്ങിനെ..

മ്യാൻമറിലെ സൈന്യത്തിന്റെയും സുരക്ഷ ഉദ്യോഗസ്ഥരുടെയും പേരിൽ ആരോപിതമായ വലിയ മനുഷ്യാവകാശ ലംഘനത്തെക്കുറിച്ച് അന്വേഷിക്കാൻ 2017 മാർച്ച് 24ന് യു.എൻ ഒരു സംയുക്ത വസ്തുതാന്വേഷണ സമിതിക്ക് രൂപം കൊടുത്തു. അഞ്ച് മാസത്തിന് ശേഷം മ്യാൻമറിൽ രോഹിങ്ക്യകൾക്കെതിരെ പട്ടാളാക്രമണമുണ്ടായി. അതിന് ശേഷം പല തവണ പ്രവേശിക്കാനുള്ള അനുമതി യു.എൻ മ്യാൻമറിന് മുന്നിൽ സമർപ്പിച്ചെങ്കിലും സർക്കാർ അതെല്ലാം പൂർണ്ണമായും തള്ളിക്കളഞ്ഞു.

അഭിമുഖങ്ങളിലൂടെ..

"ഞങ്ങൾ സമീപിച്ചവരിൽ ഭൂരിഭാഗം ആളുകളും മാനസികമായി മുറിവേറ്റവരാണ്. ഞങ്ങളുടെ ചോദ്യങ്ങൾ അവരെ വീണ്ടും മുറിവൽപ്പിക്കാതിരിക്കാൻ ഞങ്ങൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു." യു.എൻ രൂപം കൊടുത്ത സംയുക്ത വസ്തുതാന്വേഷണ സംഘത്തിലെ പ്രധാന അന്വേഷകൻ ക്രിസ്റ്റഫർ സിഡോറ്റി പറയുന്നു.

ये भी पà¥�ें- റോഹിങ്ക്യ; മ്യാന്‍മറിലെ സൈനിക മേധാവികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അമേരിക്ക

ഏകദേശം 7,50,000-ത്തിൽപരം ആളുകളാണ് മ്യാൻമറിൽ നിന്നും കഴിഞ്ഞ 12 മാസത്തിനിടെ അയൽ രാജ്യങ്ങളിലേക്ക് കുടിയേറിപാർത്തത്. മ്യാൻമാറിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടെങ്കിലും അയൽ രാജ്യങ്ങളിലേക്ക് കുടിയേറിയ റോഹിങ്ക്യകളിൽ നിന്നും അന്വേഷണ സംഘം അനുഭവങ്ങൾ തെളിവുകളായി ശേഖരിച്ചു. ബംഗ്ലാദേശ്, മലേഷ്യ, തായ്ലാന്റ്, ഇന്തോനേഷ്യ, യു.കെ എന്നിവിടങ്ങളിലായി 875 അക്രമബാധിതരോട് അവർ സംസാരിച്ചു. ഒാർമ്മകൾ ഭയപ്പെടുത്തുന്നതിനാൽ മൗനം ബാക്കി വച്ചതിന്റെ പകുതി മാത്രം വാക്കുകൾ റോഹിങ്ക്യകൾ അവരുമായി പങ്ക് വച്ചു.

തെളിവുകൾ വന്ന വഴികൾ

ഇരട്ട സ്രോതസ്സുകളെ ആശ്രയിച്ചായിരുന്നു തെളിവ് ശേഖരണം. 2017ൽ ഇഞ്ചിഞ്ചായി ഇല്ലാതായ രോഹിങ്ക്യൻ ഗ്രാമങ്ങളുടെ സാറ്റലൈറ്റ് ദൃശ്യങ്ങൾ, രേഖകൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവയിലൂടെ അന്വേഷണ സംഘം തെളിവുകൾ കണ്ടെത്തി. അഭിമുഖങ്ങളിൽ നിന്നും ലഭിച്ച പല വിവരങ്ങളും പരിശോധിക്കുന്നതിന് സാറ്റലൈറ്റ് ദ‍ൃശ്യങ്ങൾ സഹായകമായി.

സാറ്റലൈറ്റ് ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ താഴെ പറയുന്നവ വസ്തുതകളാണ് കണ്ടെത്തിയത്;

  • ‍പടിഞ്ഞാറൻ റാകൈൻ പ്രവിശ്യയിലെ 392ൽ പരം ഗ്രാമങ്ങൾ പൂർണ്ണമായോ ഭാഗികമായോ നശിച്ചു.
  • പ്രദേശത്തെ 40% വീടുകളും 37,700 കെട്ടിടങ്ങളും തകർക്കപ്പെട്ടു.
  • മിലിറ്ററി കാമ്പയിന്റെ തുടക്കത്തിൽ തന്നെ 80% പടിഞ്ഞാറൻ റാഖൈനും കത്തി നശിച്ചു.

"റാഖൈൻ സംസ്ഥാനം വിട്ട് പോകുമ്പോൾ അവരെ മ്യാൻമർ പട്ടാളം വിശ
ദമായ പരിശോധനക്ക് വിധേയമാക്കിയിരുന്നു. പട്ടാളം പ്രധാനമായും കണ്ടെത്താൻ ശ്രമിച്ചത് ചിത്രങ്ങളും വീഡിയോകളുമായിരുന്നു. തെളിവുകൾ നശിപ്പിക്കുന്നതിലും പട്ടാളം കർക്കശരായിരിക്കണം" ക്രിസ്റ്റഫർ സിഡോറ്റി പറയുന്നു.

കുറ്റവാളികൾ ആരൊക്കെ..?

മ്യാൻമാർ പട്ടാളമേധാവി മിൻ ഒാങ് ഹ്ലെയിൻ ഉൾപ്പടെ ആറ് പ്രധാന പട്ടാളക്കാർ നിയമവിധികൾ നേരിടേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പക്ഷെ, സാധാരണ പോലെ വെറും പേപ്പർ കെട്ടുകളിൽ ഒതുങ്ങിയല്ല, മറിച്ച് ഗവേഷണങ്ങളിലൂടെയാണ് അന്വേഷണ സംഘം അവസാന തീരുമാനത്തിലെത്തിയത്. ആദ്യം പരിശോധിച്ചത് മ്യാൻമാർ സർക്കാർ എങ്ങിനെ പ്രവർത്തിക്കുന്നു എന്നതാണ്. അതിന് സൈനത്തിന്റെ ഭാഗമായ ചിലർ ചെയ്ത് തന്ന സഹായവും ഉപകാരപ്രദമായി.

ये भी पà¥�ें- ലോകത്തിന് മുന്നില്‍ മ്യാൻമർ മറച്ചു പിടിക്കുന്ന, റോഹിങ്ക്യന്‍ മുസ്‍ലിംകളോടുള്ള ക്രൂരതയുടെ ദൃശ്യങ്ങള്‍

"സൈന്യത്തിന്റെ അധീനതയിലാണ് മ്യാൻമറിലെ പല സ്ഥലങ്ങളും. അത് കൊണ്ട് തന്നെ പട്ടാളമേധാവി അറിയാതെ ഒരു കാര്യവും സംഭവിക്കില്ലതാനും. മറ്റ് പല പ്രമുഖ മുഖങ്ങളും നിയമത്തിന് മുന്നൽ വരാനുണ്ട്. അത് സമയമാവുമ്പോൾ എല്ലാവരും അറിയും" സിഡോറ്റി അനിശ്ചിതത്വം ബാക്കി നിർത്തുന്നു.

നിയമത്തിന്റെ പഴുതുകളിലൂടെ..

ദേശീയത, ഗോത്രം, വംശം, ജാതി എന്നിവയെ അടിസ്ഥാനമാക്കി ഒരു പറ്റം ആളുകളെ പൂർണ്ണമായോ ഭാഗികമായോ നശിപ്പിക്കാനായി നിയന്ത്രിതമായ അധികാര പ്രയോഗം ഉപയോഗിക്കുക എന്നതിനെയാണ് വംശഹത്യ എന്ന് വിളിക്കുന്നത്. അതിനാൽ ഇതിനെതിരെയുള്ള നിയമ നടപടികളും സങ്കീർണ്ണമാണ്.

"ഞങ്ങൾ പ്രതീക്ഷിക്കാത്ത നിലയിലേക്ക് ഇൗ കേസ് ഉയർന്നിരിക്കുന്നു. വംശഹത്യക്കെതിരെ ഇത്ര ശക്തമായ തെളിവുകൾ ലഭിക്കുമെന്ന് ഞങ്ങൾ സ്വപ്നത്തിൽ പോലും കരുതിയില്ല. അത് ‍ഞങ്ങളിൽ തന്നെ ആശ്ചര്യമുളവാക്കി." സിഡോറ്റി ആശ്ചര്യം പ്രകടിപ്പിച്ചു.

ഇനിയെന്ത്..??

മ്യാൻമാർ പട്ടാളമേധാവി ഒാങ് ഹ്ലെയിൻ ഉൾപ്പടെ ആറ് പ്രധാന പട്ടാളക്കാർ നിയമവിധികൾ നേരിടേണ്ടി വരുമെന്നും ഭീകരപ്രവർത്തനങ്ങളിൽ നിന്നും സൈന്യത്തെ പിൻതിരിപ്പിക്കാനുള്ള നടപടികള്‍ എടുക്കാത്തതിനാല്‍ മ്യാൻമാർ ഭരണാധികാരി ഒാൻ സാൻ സു ചി രാജിവക്കേണ്ടി വരുമെന്നും യു.എൻ വ‍ൃത്തങ്ങൾ അറിയിക്കുന്നു.

അന്താരാഷ്ട്ര ഏജൻസികളിലേക്ക് കേസ് കൈമാറണമെന്നും മ്യാൻമാറിലെ ആയുധ ഉപയോഗം നിർത്തലാക്കണമെന്നും യു.എൻ നിർദ്ദേശിച്ചു.

"ഞങ്ങൾക്ക് ചെയ്യാൻ സാധിക്കുന്നതെല്ലാം ഞങ്ങൾ ചെയ്തിട്ടുണ്ട്. ഇനിയെല്ലാം അവരുടെ കൈകളിലാണ്..." സിഡോറ്റി വാക്കുകൾ ഉപസംഹരിച്ചു.

TAGS :

Next Story