ലിബിയയുടെ ദേശീയ എണ്ണ കമ്പനിയിലെ ആക്രമണത്തിൽ രണ്ട് പേർക്ക് മരണം
ആക്രമണം നടത്തിയ രണ്ട് ആയുധധാരികളും കൊല്ലപ്പെട്ടിട്ടുണ്ട്. ഐ.എസ് ആണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം

ലിബിയയുടെ ദേശീയ എണ്ണ കമ്പനിയിലുണ്ടായ ആക്രമണത്തിൽ രണ്ട് ജീവനക്കാർ കൊല്ലപ്പെട്ടു. പത്ത് പേർക്ക് പരിക്കേറ്റു. ആക്രമണം നടത്തിയ രണ്ട് ആയുധധാരികളും കൊല്ലപ്പെട്ടിട്ടുണ്ട്. ഐ.എസ് ആണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം
ലിബിയയുടെ തലസ്ഥാനമായ ട്രിപ്പോളിയിലെ എണ്ണ കമ്പനിക്ക് നേരെയാണ് ആക്രമണണമുണ്ടായത്. ആയുധധാരികളായ അക്രമികൾ കെട്ടിടത്തിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. ഒന്നാം നിലയിൽ എത്തിയ ഉടനെ അക്രമികൾ വെടിവെപ്പ് ആരംഭിച്ചു. ഇതിനിടെ ഒരു ചാവേർ പൊട്ടിത്തെറിക്കുകയും ചെയ്തു. ആറ് പേരാണ് അക്രമിസംഘത്തിൽ ഉണ്ടായിരുന്നതെന്ന് ലിബിയ ആഭ്യന്തരമന്ത്രി അബ്ദുൽസലാം അഷൗർ പറഞ്ഞു. എൻ.ഒ.സിക്ക് അകത്തുനിന്ന് രണ്ട് അക്രമികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായും അദ്ദേഹം സ്ഥിരീകരിച്ചു.
എണ്ണ കമ്പനിയുടെ നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥർ.. കെട്ടിടത്തിനുള്ളിൽ അക്രമികൾ ഉണ്ടോ എന്ന് പരിശോധിക്കുന്നുണ്ടെന്നും എന്നാൽ കുടുങ്ങിക്കിടക്കുന്ന സിവിലിയന്മാരെ പുറത്തെത്തിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും പ്രതിരോധ സേനയുടെ വക്താവ് പറഞ്ഞു. ആക്രമണത്തിൽ എണ്ണ കമ്പനി പൂർണമായും തകർന്നു. കെട്ടിടത്തിൽ നിന്ന് ശക്തമായ പുകയാണ് പുറത്തേക്ക് ഉയരുന്നത്. രാജ്യത്തെ എണ്ണ മേഖലയിലെ പ്രമുഖരായ എൻ.ഒ.സിക്കെതിരെ ഇത്തരത്തിലൊരു ആക്രമണം നടക്കുന്നത് ആദ്യമാണ്. അക്രമികൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ 63 പേർ കൊല്ലപ്പെട്ട് ദിവസങ്ങൾക്കകമാണ് രാജ്യത്തെ നടപക്കിയ മറ്റൊരു ആക്രമണം കൂടി ഉണ്ടായത്.
Adjust Story Font
16

