Quantcast

അമേരിക്കയെ ഞെട്ടിച്ച കാലാവസ്ഥ റിപ്പോര്‍ട്ട് 

ദ വെതര്‍ ചാനലാണ് ഈ വ്യത്യസ്ഥമായ കാലാവസ്ഥാ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. ട്വിറ്ററില്‍ മാത്രം 40 ലക്ഷം തവണയാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    14 Sept 2018 10:20 PM IST

അമേരിക്കയെ ഞെട്ടിച്ച കാലാവസ്ഥ റിപ്പോര്‍ട്ട് 
X

ഫ്‌ളോറന്‍സ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് അതീവ ജാഗ്രതയിലാണ് അമേരിക്ക. കനത്ത മഴയെ തുടര്‍ന്നുള്ള വെള്ളപ്പൊക്കത്തിന്റേയും ചുഴലിക്കാറ്റിന്റേയും പരിണിത ഫലം എന്തായിരിക്കുമെന്ന് കാണിച്ചുകൊടുക്കുന്ന കാലാവസ്ഥാ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ സൂപ്പര്‍ ഹിറ്റ്. പതിവില്ലാത്തവിധം സോഷ്യല്‍മീഡിയയില്‍ വലിയതോതില്‍ ഈ കാലാവസ്ഥാ മുന്നറിയിപ്പ് പ്രചരിക്കുകയും ചെയ്തു.

നാഷണല്‍ ഹരിക്കെയിന്‍ സെന്റര്‍ നല്‍കിയ മുന്നറിയിപ്പ് പ്രകാരം കനത്ത മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ രണ്ട് അടി മുതല്‍ 13 അടി വരെ വെള്ളം ഉയരും. അങ്ങനെ സംഭവിച്ചാല്‍ എന്തായിരിക്കും വീടുകളുടേയും കാറുകളുടേയും മറ്റും അവസ്ഥയെന്ന് കാണിച്ചു തരികയാണ് ഈ കാലാവസ്ഥാ റിപ്പോര്‍ട്ട്. ദ വെതര്‍ ചാനലാണ് ഈ വ്യത്യസ്ഥമായ കാലാവസ്ഥാ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.

മിക്‌സഡ് റിയാലിറ്റിയുടെ സാധ്യതകളെ ഉപയോഗിച്ച് വെള്ളം മൂന്ന് അടി, ആറ് അടി, ഒമ്പത് അടി എന്നിങ്ങനെ വ്യത്യസ്ഥ നിലയിലെത്തുമ്പോള്‍ എന്തെല്ലാം അപകടങ്ങള്‍ പ്രതീക്ഷിക്കാമെന്നാണ് റിപ്പോര്‍ട്ടര്‍ വിശദീകരിക്കുന്നത്. ദൃശ്യങ്ങളുടെ കൂടി അകമ്പടിയില്‍ ഈ റിപ്പോര്‍ട്ടിനൊടുവില്‍ അധികൃതരുടെ മുന്നറിയിപ്പുകളെ അവഗണിക്കരുതെന്ന് പറയുമ്പോള്‍ സാധാരണ കാലാവസ്ഥാ മുന്നറിയിപ്പിനേക്കാള്‍ അത് ശക്തമാകുന്നു. ട്വിറ്ററില്‍ മാത്രം 40 ലക്ഷം തവണയാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.

TAGS :

Next Story