Quantcast

മുസ്ലിംകളോട് മോശമായി പെരുമാറുന്നില്ലെന്ന് ചൈന

ഉയിഗൂര്‍ മുസ്ലിംകള്‍ക്കെതിരെയും മുസ്ലിം ഗോത്രവിഭാഗങ്ങൾക്കെതിരെയും ആക്രമണങ്ങൾ നടക്കുന്നുവെന്ന ആരോപണത്തിനിടെയാണ് ചൈനയുടെ പ്രതികരണം.

MediaOne Logo

Web Desk

  • Published:

    14 Sept 2018 7:36 AM IST

മുസ്ലിംകളോട് മോശമായി പെരുമാറുന്നില്ലെന്ന് ചൈന
X

മുസ്ലിംകളോട് മോശമായി പെരുമാറുന്നില്ലെന്ന് ചൈന. ഉയിഗൂര്‍ മുസ്ലിംകള്‍ക്കെതിരെയും മുസ്ലിം ഗോത്രവിഭാഗങ്ങൾക്കെതിരെയും ആക്രമണങ്ങൾ നടക്കുന്നുവെന്ന ആരോപണത്തിനിടെയാണ് ചൈനയുടെ പ്രതികരണം.

ചൈനയിലെ മനുഷ്യാവാകാശ വിഭാഗം ഉദ്യാഗസ്ഥന്‍ ലി സിയാജുന്‍ ആണ് മുസ്ലിംകള്‍ക്കെതിരായി ആക്രമണങ്ങൾ നടക്കുന്നില്ലെന്ന് പറ‍ഞ്ഞത്. മുസ്ലിംകളോട് ആരും മോശമായി പെരുമാറുന്നില്ല. മറിച്ച് തീവ്രവാദം പ്രചരിപ്പിക്കുന്നതില്‍ നിന്ന് തടയാനായി ട്രെയിനിങ് നല്‍കുകയാണെന്നും ലി സിയാജുന്‍ പറഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങൾ അഭിമുഖീകരിക്കുന്ന തീവ്രവാദത്തിന് ഒരു പരിഹാരം കാണാനുള്ള ശ്രമത്തിലാണ് ചൈനയെനന്നും ലീ കൂട്ടിച്ചേര്‍ത്തു. ചൈനയില്‍ ഉയിഗൂര്‍ മുസ്ലിംകള്‍ക്കെതിരെയും മുസ്ലീം ഗോത്രവിഭാഗങ്ങള്‍ക്കെതിരേയും നടക്കുന്ന അതിക്രമങ്ങൾ വലിയ രീതിയിലുള്ള അന്താരാഷ്ട്ര പ്രതിഷേധത്തിന് കാരണമായിരുന്നു.

TAGS :

Next Story