Quantcast

ഇസ്രായേല്‍ സൈന്യം ഗസ്സയില്‍ മൂന്ന് ഫലസ്തീനികളെ കൊലപ്പെടുത്തി

ഗസ്സ മുനമ്പില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനു നേരെയായിരുന്നു ഇസ്രായേലിന്റെ ആക്രമണം.

MediaOne Logo

Web Desk

  • Published:

    15 Sept 2018 7:32 AM IST

ഇസ്രായേല്‍ സൈന്യം ഗസ്സയില്‍ മൂന്ന് ഫലസ്തീനികളെ കൊലപ്പെടുത്തി
X

ഇസ്രായേല്‍ സൈന്യം ഗസ്സയില്‍ മൂന്ന് ഫലസ്തീനികളെ കൊലപ്പെടുത്തി. ഗസ്സ മുനമ്പില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനു നേരെയായിരുന്നു ഇസ്രായേലിന്റെ ആക്രമണം.

വെള്ളിയാഴ്ച ഗസ്സയില്‍ നടന്ന ഫലസ്തീനികളുടെ പ്രതിഷേധത്തിനു നേരെ ഇസ്രായേല്‍ സൈന്യം ആക്രമണം അഴിച്ചു വിടുകയായിരുന്നു. ആക്രമണത്തില്‍ മൂന്നു ഫലസ്തീനികള്‍ മരിച്ചു. ഇതില്‍ 11 വയസ്സുള്ള കുട്ടിയും ഉള്‍പ്പെടും, 248 പേര്‍ക്ക് പരിക്കേറ്റു. ഭൂരിഭാഗം പേരും ഗുരുതരമായി പരിക്കേറ്റവരാണ്. ഗസ്സയിലെ ആശുപത്രികള്‍ ഇവരെകൊണ്ട് നിറഞ്ഞു. ഇസ്രായേലിന്റെ പുതിയ അധിനിവേശ നയത്തിനെതിരെയുള്ള പ്രതിഷേധം മാര്‍ച്ച് 30 മുതലാണ് ആരംഭിച്ചത്. മാര്‍ച്ച് മുതല്‍ 177 ഫലസ്തീനികളെയാണ് ഇസ്രായേല്‍ സൈന്യം കൊന്നത്. ഇസ്രായേലിന്റെ അതിര്‍ത്തി മുറിച്ചു കടക്കാന്‍ പ്രക്ഷോഭകര്‍ ശ്രമിച്ചതിനാണ് ആക്രമണമുണ്ടായതെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു.

TAGS :

Next Story