മാങ്ഖുട്ട് ചുഴലിക്കാറ്റ് ഹോങ്കോങിലും ചൈനയിലും വീശിയടിക്കുന്നു
ദുരന്ത സാധ്യത മുന്നില്‍ കണ്ട് ചൈനയില്‍ 24 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു

ഫിലിപ്പൈന്‍സില്‍ കനത്ത നാശം വിതച്ച മാങ്ഖുട്ട് ചുഴലിക്കാറ്റ് ഹോങ്കോങിലും ചൈനയിലും വീശിയടിക്കുന്നു. ദുരന്ത സാധ്യത മുന്നില്‍ കണ്ട് ചൈനയില്‍ 24 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു.
ഹോങ്കോങ്ങിലും തെക്കന്‍ ചൈനയിലുമാണ് മാങ്ഖുട്ട് ചുഴലിക്കാറ്റ് വീശിയടിച്ചത്. മേഖലയില്‍ കനത്ത മഴയുമുണ്ട്. മണ്ണിടിച്ചിലില്‍പ്പെട്ട് തെക്കന്‍ ചൈനയില്‍ രണ്ട് പേര്‍ മരിച്ചു. .കാറ്റിന്റെ ഭീഷണിയെ തുടര്‍ന്ന് 500000 മത്സ്യബന്ധന ബോട്ടുകള്‍ അടിയന്തരമായി കരക്കടുപ്പിച്ചു. മണിക്കൂറില്‍ 162 കിമീ വേഗതയിലാണ് മേഖലയില്‍ കാറ്റ് വീശുന്നത്. ദുരന്ത സാധ്യതയുള്ള മേഖലകളില്‍ നിന്ന് മാറിനില്‍ക്കാന്‍ ഹോങ്കോങ് ഭരണകൂടം ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ശക്തമായ കാറ്റില്‍ ഹോങ്കോങ്ങില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു.
കാറ്റിനൊപ്പമുള്ള ശക്തമായ മഴ സ്ഥിതി കൂടുതല്‍ ഗുരുതരമാക്കിയതായി ചൈനീസ് കാലാവസ്ഥാ നിരീക്ഷണ വിഭാഗം വ്യക്തമാക്കി. സാധ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കാനും നിര്‍ദേശമുണ്ട്. അപായ സൂചന മുന്നില്‍കണ്ട് നൂറുകണക്കിന് വിമാന സര്‍വീസുകളാണ് തെക്കന്‍ ചൈനയില്‍ റദ്ദാക്കിയത്. അതിവേഗ ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.
അതേസമയം ഹോങ്കോങ്ങില്‍ മാങ്ഖുട്ട് ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു വരുന്നുണ്ടെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. ഫിലിപ്പീന്‍സില്‍ മാങ്ഖുട്ട് ചുഴലിക്കാറ്റും ശക്തമായ മഴയും ഉണ്ടാക്കിയ അപകടങ്ങളില്‍ 40ലേറെ പേരാണ് മരിച്ചത്. ഫിലിപ്പീന്‍സില്‍ 2013ല്‍ വീശിയടിച്ച ഹയാന്‍ ചുഴലിക്കാറ്റില്‍ 7000 പേര്‍ മരിച്ചിരുന്നു
Adjust Story Font
16

